Advertisement

ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ആക്രമണം; 50 പേർ കൊല്ലപ്പെട്ടു

October 31, 2023
Google News 2 minutes Read

ഗാസയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ ആക്രമണം. ജബാലിയ അഭയാര്‍ഥി ക്യാമ്പിലാണ് ഇസ്രയേലിന്റെ ആക്രമണമുണ്ടായത്. 50-ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഗാസ അധികൃതര്‍ അറിയിക്കുന്നത്.

50-ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നും 150 പേര്‍ക്ക് പരിക്കേറ്റു എന്നുമാണ് ഗാസ ആരോഗ്യമന്ത്രാലായം പ്രസ്താവനയില്‍ അറിയിച്ചത്. ഡസന്‍ കണക്കിന് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ നേരത്തെയും ഇസ്രയേല്‍ ആക്രമണമുണ്ടായിരുന്നു.

ഗാസയിലെ അഭയാർത്ഥി ക്യാമ്പിളില്‍ ഏറ്റവും വലുതാണ് ജബലിയ. ഇസ്രയേല്‍ ആറ് തവണ ബോംബ് ആക്രമണം നടത്തിയെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം ആരോപിക്കുന്നത്. ആക്രമണത്തില്‍ ജബലിയ അഭയാർത്ഥി ക്യാമ്പിന്റെ വലിയൊരു ഭാഗം തകർന്നു.

അതേസമയം, ഗാസയില്‍ ഇസ്രായേലിന്റെ കരയാക്രമണവും ശക്തമാണ്. ഗാസ നഗരത്തിന്റെ ഹൃദയ ഭാഗത്തേക്കെത്തിയ ഇസ്രയേലി യുദ്ധടാങ്കുകൾ കരയുദ്ധം ശക്തമാക്കി. ഗാസയിൽ വ്യോമാക്രമണത്തിൽ മരണം പതിനായിരത്തിലേക്ക് അടുക്കുകയാണ്.

Story Highlights: Israel bombs Jabalia refugee camp in Gaza

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here