Advertisement

’99 പ്രശ്നങ്ങളും, എന്റെ ഒരു പരിഹാരവും,ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്’ ; കുറിപ്പുമായി മാധവ് സുരേഷ്

October 31, 2023
Google News 4 minutes Read

സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇളയമകൻ മാധവ്. തന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റ പരിഹാരമെന്നും മാധവ് ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മാധവ് പോസ്റ്റ് പങ്കുവെച്ചത്. ’99 പ്രശ്ങ്ങൾക്കുള്ള എന്റെ ഒരു പരിഹാരം. ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്.’ എന്നാണ് മാധവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.(madhav suresh shares photo with suresh gopi)

മാധ്യമ പ്രവർത്തകയുമായി ബന്ധപ്പെട്ട് ആരോപണങ്ങൽ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് മാധവ് ഇത്തരത്തിലൊരു കുറിപ്പുമായി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ​അതേസമയം ഗോകുൽ സുരേഷ് ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

അതേസമയം സുരേഷ് ​ഗോപിക്കെതിരെ നൽകിയ പരാതിയിൽ മാധ്യമപ്രവർത്തക പോലീസിന് മൊഴി നൽകി. നടക്കാവ് പൊലീസ് സ്റ്റേഷനിൽ വെച്ചാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്..

ഒരുമണിക്കൂർ നീണ്ടുനിന്ന മൊഴിയെടുപ്പിൽ സുരേഷ് ഗോപിക്കെതിരായ പരാതിയിലെ കാര്യങ്ങൾ പരാതിക്കാരി ആവർത്തിച്ചു. സംഭവം നടന്ന കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ എത്തി പൊലീസ് മഹസർ തയ്യാറാക്കി.

Story Highlights: madhav suresh shares photo with suresh gopi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here