Advertisement

നിരീക്ഷണ ഭരണകൂടം ജനാധിപത്യ വിരുദ്ധം; ഫോൺ ചോർത്തലിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് സീതാറാം യെച്ചൂരി

October 31, 2023
Google News 2 minutes Read

ഫോൺ ചോർത്തൽ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി. ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് അദ്ദേഹം കത്തിലൂടെ അറിയിച്ചു. നിരീക്ഷണ ഭരണകൂടം ജനാധിപത്യ വിരുദ്ധമാണ്.
തന്റെ പ്രവർത്തന മേഖല തുറന്ന പുസ്തകമാണ്.തനിക്കെതിരെ വ്യാജ തെളിവുകൾ സ്ഥാപിച്ചു കുറ്റം ചുമത്തനുള്ള ശ്രമമാണെന്ന് സംശയിക്കുന്നു.കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം കലക്കിലെടുത്താൽ ആത്തരം സാധ്യത ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു.

ഭരണഘടന ഉയർത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് നിങ്ങൾ അധികാരമേറ്റത്. എന്നാൽ ജനാധിപത്യത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെയും ലംഘനമാണ് നടക്കുന്നത്.
അത് അംഗീകരിക്കാൻ ആകില്ലെന്നും വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും യെച്ചൂരി കത്തിലൂടെ ആവശ്യപ്പെട്ടു.

അതേസമയം ഫോൺ ചോർത്തൽ വിവാദം സംബന്ധിച്ച് അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. പ്രതിപക്ഷത്തിൻ്റേത് സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് പ്രതികരിച്ചു. 150 രാജ്യങ്ങളിൽ മുന്നറിയിപ്പ് പോയി. ആരോപണം ഗുരുതരമാണമാണെന്ന് പറഞ്ഞ അശ്വിനി വൈഷ്ണവ്, പ്രതിപക്ഷം അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. ആപ്പിളിനോടും അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഐ ഫോണുകള്‍ ഹാക്ക് ചെയ്‌തേക്കാമെന്ന മുന്നറിയിപ്പ് ആപ്പിളില്‍ നിന്ന് ലഭിച്ചതിന്റെ സ്‌ക്രീൻ ഷോട്ടുകളാണ് പ്രതിക്ഷ നേതാക്കൾ പുറത്തുവിട്ടത്. കോണ്‍ഗ്രസ് എം പി ശശി തരൂര്‍, തൃണമൂല്‍ എം പി മഹുവാ മോയിത്ര, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര തുടങ്ങിയവരാണ് ആരോപണം ഉന്നയിച്ചത്. തന്റെ ഓഫീസിലെ ജീവനക്കാരുടെ ഫോണുകൾ ചോർത്താൻ ശ്രമം നടന്നതായി രാഹുൽ ഗാന്ധിയും ആരോപിച്ചു. തന്‍റെ ഓഫീസിലുള്ളവര്‍ക്കും കെ സി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കള്‍ക്കും ഐഫോണുകളില്‍ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.

Story Highlights: Sitaram Yechury writes to PM Modi on Apple alerts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here