Advertisement

‘എംവി ഗോവിന്ദന്റെ പ്രസ്താവനയിൽ തെറ്റില്ല, പ്രസ്താവനകൾ കൂട്ടിക്കുഴച്ച് ചന്ദ്രശേഖരന്റെ പ്രസ്താവനയുടെ കാഠിന്യം കുറക്കരുത്’ : പിഎംഎ സലാം

October 31, 2023
Google News 3 minutes Read
There is no mistake in MV Govindan's statement says pma salam

സിപിഐഎം സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയിൽ തെറ്റില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. എം വി ഗോവിന്ദന്റെയും ചന്ദ്രശേഖരന്റെയും പ്രസ്താവന ഒരുപോലെ കാണേണ്ടതില്ലെന്നും പ്രസ്താവനകൾ തമ്മിൽ അജഗജാന്തരം വിത്യാസമുണ്ടെന്നും പി.എം.എ സലാം പറഞ്ഞു. രണ്ട് പ്രസ്താവനകളെയും കൂട്ടി കുഴച്ച് ചന്ദ്രശേഖരന്റെ പ്രസ്താവനയുടെ കാഠിന്യം കുറക്കരുതെന്നും പിഎംഎ സലാം ചൂണ്ടിക്കാട്ടി. ( There is no mistake in MV Govindan’s statement says pma salam )

എം.വി ഗോവിന്ദനെതിരെ കോൺഗ്രസ് പരാതി നൽകിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ലീഗിന് അങ്ങനെ ഒരു നിലപാട് ഇല്ലെന്നും പിഎംഎ സലാം വ്യക്തമാക്കി.

കളമശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് നടപടിയെ പിഎംഎ സലാം വിമർശിച്ചു. എവിടെ എങ്കിലും ഒരു വെളിച്ചം കണ്ടാൽ അത് ഒരു സമുദായത്തിന്റെ മുകളിൽ ഇടാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് പിഎംഎ സലാം വിമർശിച്ചു. പാനായിക്കുളം കേസിൽ സുപ്രീം കോടതി വെറുതെ വിട്ടവർക്കെതിരായ പോലീസ് നടപടിയിലും പിഎംഎ സലാം പ്രതികരിച്ചു. പോലീസും കേന്ദ്രമന്ത്രിയും പ്രവർത്തിച്ചത് ഒരേ മുൻവിധിയോടെയാണെന്നും പിഎംഎ സലാം വ്യക്തമാക്കി.

കേന്ദ്ര മന്ത്രിക്ക് എതിരായ കേസിൽ കേസ് നടപടികളുമായി മുന്നോട്ട് പോകണമെന്നും രാഷ്ട്രീയ ഒത്ത് തീർപ്പിന്റെ ഭാഗമായി കേസ് ഒതുക്കാൻ ശ്രമിച്ചാൽ യുഡിഎഫ് പ്രതികരിക്കുമെന്നും പിഎംഎ സലാം അറിയിച്ചു.

Story Highlights: There is no mistake in MV Govindan’s statement says pma salam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here