Advertisement

ശാഖാ പ്രവർത്തനത്തിന് ചെന്നില്ലെങ്കിൽ മർദ്ദിക്കുമെന്ന് ഭീഷണി, മാനസിക പീഡനം; എ.ബി.വി.പി പ്രവർത്തകർക്കെതിരെ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ

November 1, 2023
Google News 2 minutes Read
student revelation against abvp workers

ധനുവച്ചപുരം എൻഎസ്എസ് കോളജിലെ റാഗിങുമായി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവർത്തകർക്കെതിരെ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ. എബിവിപി പ്രവർത്തകർ ക്രൂരമായ മാനസിക പീഡനം നടത്തുന്നു എന്നാണ് വിദ്യാർത്ഥിനി ട്വൻ്റിഫോറിനോട് വെളിപ്പെടുത്തിയത്. ( student revelation against abvp workers )

എബിവിപി പരിപാടികളിൽ പങ്കെടുത്തില്ലെങ്കിൽ വീട്ടുകാർക്കടക്കം പ്രശ്നമുണ്ടാകുമെന്ന് പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥിനി പറയുന്നു. എബിവിപിൽ പ്രവർത്തിക്കാത്തതിനാൽ ഒന്നര മാസമായി കോളജിൽ പോകാൻ കഴിയുന്നില്ല. ശാഖാ പ്രവർത്തനത്തിന് ചെന്നില്ലെങ്കിൽ മർദിക്കുമെന്ന് ഭീഷണി മുഴക്കുന്നു.

മറ്റുള്ള വിദ്യാർത്ഥികളോട് സംസാരിക്കുന്നതിനും വിലക്കാണ്. തന്നോട് സംസാരിച്ചാൽ മർദ്ദിക്കുമെന്ന് സഹപാഠികളെയും ഭീഷണിപ്പെടുത്തി.
കോളജിൽ ആയുധങ്ങളുമായി എത്തി ഭയപ്പെടുത്തുന്നു. മറ്റൊരു വിദ്യാർത്ഥി പ്രസ്ഥാനത്തിലും വിശ്വസിക്കാൻ പാടില്ലെന്നും ഭീഷണി മുഴക്കി. പെൺകുട്ടി ആയതിനാൽ താക്കീതിൽ ഒതുക്കുന്നുവെന്ന് എബിവിപി പ്രവർത്തകൻ ഭീഷണിപ്പെടുത്തി. ആൺകുട്ടി ആയിരുന്നെങ്കിൽ കോളജിന്റെ പുറകു വശത്ത് എത്തിച്ചു മർദ്ദിക്കുമായിരുന്നു. പഠനം തുടരാൻ കഴിയാത്ത സാഹചര്യമാണ് എന്നും വിദ്യാർത്ഥിനി പറഞ്ഞു.

അതേസമയം, എബിവിപി പ്രവർത്തകർ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ 24ന് ലഭിച്ചു. സമൂഹ മാധ്യമങ്ങളിൽ രാഷ്ട്രീയ പോസ്റ്റുകൾ പങ്ക് വെച്ചതിനാണ് ഭീഷണിപ്പെടുത്തുന്നത്.

Story Highlights: student revelation against abvp workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here