‘നോ ബോഡി ടച്ചിങ്, കീപ് എവേ ഫ്രം മീ’; മാധ്യമങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി

ചോദ്യം ചോദിക്കാൻ എത്തിയ മാധ്യമപ്രവർത്തകരോട് നോ ബോഡി ടച്ചിങ് എന്നു പറഞ്ഞ് സുരേഷ് ഗോപി. കൊച്ചി കലൂരിൽ ട്രാൻസ്ജെൻഡേർസിന്റെ കേരളപ്പിറവി ദിനാഘോഷത്തിന് എത്തിയപ്പോഴാണ് സുരേഷ് ഗോപിയുടെ പ്രതികരണം. നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയത്.(Suresh Gopi Replys to Media Kochi)
മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തിനോടും സുരേഷ് ഗോപി പ്രതികരിച്ചില്ല. കൂടാതെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള കേസിനെ കുറിച്ചുള്ള കുറിച്ചുള്ള ചോദ്യത്തിനും സുരേഷ് ഗോപി കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി.
കോഴിക്കോട് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിൽ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഉണ്ടാകുന്ന ഇടങ്ങളിൽ സുരക്ഷ സുരക്ഷ ശക്തമാക്കുന്നതിന് ഭാഗമായി സമ്മേളന സ്ഥലത്ത് പൊലീസ് എത്തി പരിശോധനയും നടത്തിയിരുന്നു.
Story Highlights: Suresh Gopi Replys to Media Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here