നാളെ പലസ്തീന്‍ അനുകൂലസംഗമം നടത്തിയാല്‍ അച്ചടക്കനടപടി; ആര്യാടന്‍ ഷൗക്കത്തിന് മുന്നറിയിപ്പുമായി കെപിസിസി

കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന് മുന്നറിയിപ്പുമായി കെപിസിസി നേതൃത്വം. മലപ്പുറത്ത് നാളെ പലസ്തീന്‍ അനുകൂലസംഗമം നടത്തരുതെന്നാണ് മുന്നറിയിപ്പ്. സമാന്തര പരിപാടിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. മലപ്പുറത്ത് കോണ്‍ഗ്രസില്‍ വിഭാഗീതയ രൂക്ഷമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയതെന്നാണ് വിവരം. എന്നാല്‍ നാളത്തെ പരിപാടിയില്‍ മാറ്റങ്ങളൊന്നും വരുത്തില്ലെന്ന നിലപാടിലാണ് ആര്യാടന്‍ ഷൗക്കത്ത്. മുന്നറിയിപ്പ് നല്‍കുന്ന കത്തൊന്നും കെപിസിസിയില്‍ നിന്ന് ലഭിച്ചിട്ടില്ല. കത്ത് ലഭിച്ചാല്‍ അതിന് മറുപടി നല്‍കുമെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി. ആര്യാടന്‍ ഷൗക്കത്തിന് കെപിസിസി നേതൃത്വം അയച്ച കത്ത് പുറത്തെത്തിയിട്ടുണ്ട്. (KPCC letter to Aryadan Shoukath to cancel Palestine solidarity program )
നാളെയാണ് ആര്യാടന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ മഹാസദസും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയ്ക്ക് വിഭാഗീയ പ്രവര്‍ത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും പലസ്തീന്‍ ഐക്യദാര്‍ഢ്യം നല്‍കുക മാത്രമാണ് പരിപാടിയുടെ ലക്ഷ്യമെന്നും സംഘാടക സമിതി വ്യക്തമാക്കി. പലസ്തീനോട് ഐക്യപ്പെടുന്നത് തന്നെയാണ് കോണ്‍ഗ്രസിന്റേയും നിലപാടെന്നും ആര്യാടന്‍ ഷൗക്കത്ത് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പിന് കടുത്ത പരാതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കെപിസിസി വിഭാഗീയ നീക്കം സംശയിക്കുന്നത്. പരാതിയുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ മാത്രം എ ഗ്രൂപ്പ് മൂന്ന് രഹസ്യയോഗങ്ങളാണ് ചേര്‍ന്നിരുന്നത്.
Story Highlights: KPCC letter to Aryadan Shoukath to cancel Palestine solidarity program
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here