Advertisement

ലഹരിവസ്തുക്കൾ ഉണ്ടെന്നാരോപിച്ച് അകാരണമായി മർദ്ദിച്ചു; പാല പൊലീസിനെതിരെ യുവാവിൻ്റെ പരാതി

November 2, 2023
Google News 1 minute Read
man complaint police brutality

അകാരണമായി പാലാ പൊലീസ് മർദിച്ചെന്ന് യുവാവിന്റെ പരാതി. ഗുരുതര പരുക്കുകളോടെ പെരുമ്പാവൂർ സ്വദേശി പാർഥിവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തിനെ വിളിക്കാൻ കാറുമായി പോകുന്നതിനിടെ ലഹരിവസ്തുക്കൾ ഉണ്ടെന്നാരോപിച്ച് തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം. യുവാവിൻ്റെ ആരോപണത്തിൽ പാല എസ് എച്ച് ഓ അന്വേഷണം ആരംഭിച്ചു.

ഇതിനിടെ ആരോപണം പാല പൊലീസ് നിഷേധിച്ചു. ട്രാഫിക് യൂണിറ്റ് യുവാവിനെ പിടികൂടിയത് 29നാണ്. ആശുപത്രിയിൽ എത്തിയത് തെന്നി വീണെന്ന കാരണം പറഞ്ഞ്. എറണാകുളത്തെ ആശുപത്രിയിലെത്തി പൊലീസ് മർദ്ദിച്ചെന്ന് ആരോപിക്കുന്നത് രണ്ട് ദിവസത്തിന് ശേഷമാണെന്നും പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്ന് പാലാ എസ് എച്ച് ഓ കെ പി ടോംസൺ 24 നോട് പറഞ്ഞു.

Story Highlights: man complaint police brutality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here