Advertisement

കുന്നമംഗലം ഗവൺമന്റ് കോളജിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി കോളജ് പ്രിൻസിപ്പൽ

November 2, 2023
Google News 2 minutes Read
principal proposes re election in kunnamangalam govt college

കോഴിക്കോട് കുന്നമംഗലം ഗവൺമന്റ് കോളജിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി കോളജ് പ്രിൻസിപ്പൽ. കോളജ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടെ ബാലറ്റ് പേപ്പർ കീറിയിരുന്നു. സംഘർഷത്തിൽ ഉൾപ്പെട്ട 10 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു. കോളജ് രണ്ട് ദിവസത്തേക്ക് അടച്ചു. സംഘർഷത്തിൽ കണ്ടാലറിയാവുന്ന മുപ്പത് പേർക്കെതിരെ കുന്നമംഗലം പൊലിസ് കേസെടുത്തു. ( principal proposes re election in kunnamangalam govt college )

ഇന്നലെ വൈകുന്നേരമാണ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷമുണ്ടായത്. പോളിങ് സ്റ്റേഷനിൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഇതിനിടെ ബാലറ്റ് പേപ്പർ നശിപ്പിച്ചു. ഇത് എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് കെ.എസ്.യു ആരോപിച്ചു.

വോട്ടെണ്ണൽ നിർത്തിവച്ചു. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമാണ് കോളജ് അധികൃതർ മുന്നോട്ടു വെയ്ക്കുന്നത്. കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട റിപ്പോർട്ട് വിദ്യാർഥി ക്ഷേമ ഡീനിന് പ്രിൻസിപ്പൽ സമർപ്പിച്ചു. അതേസമയം വീണ്ടും തെരഞ്ഞെടുപ്പ് നടത്തരുതെന്നാണ് കെ.എസ്.യു ആവശ്യം.

Story Highlights: principal proposes re election in kunnamangalam govt college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here