Advertisement

കോഴിക്കോട് കുന്നമംഗലത്ത് പ്രവാചക വൈദ്യ കോഴ്‌സിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്

November 5, 2023
Google News 2 minutes Read
kozhikode kunnamangalam international islamic university of prophetic medicine

കോഴിക്കോട് കുന്നമംഗലത്ത് പ്രവാചക വൈദ്യ കോഴ്‌സിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്. ഇന്റർ നാഷ്ണൽ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസിൻ എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ്. 21 പേരുടെ പരാതിയിൽ സ്ഥാപാന ഉടമ മുഹമ്മദ് ശാഫി അബ്ദുള്ളക്കും സംഘത്തിനും എതിരെ കുന്നമംഗലം പോലീസ് കേസ് എടുത്തു. ( kozhikode kunnamangalam international islamic university of prophetic medicine )

പ്രവാചക വൈദ്യ കോഴ്‌സിന്റെ പേരിലാണ് കഴിഞ്ഞ കുറെ നാളുകളായി ഇൻറർ നാഷ്ണൽ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രോപ്പത്തിക്ക് മെഡിസിൻ എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. സുപ്രിം കോടതിയുടെ വ്യാജ രേഖകൾ ചമച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.കൂടാതെ ഈ കോഴ്‌സിൽ സർവകലാശാല ആരംഭിക്കുമെന്നും അതിനായുള്ള തയ്യാറെടുപ്പിലാണെന്നും വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചിരുന്നു.തുടർന്ന് വിദ്യാർത്ഥികൾക്ക് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നത്.

സംഭവത്തിൽ കാരന്തൂർ പുളക്കണ്ടിയിൽ മുഹമ്മദ് ശാഫി അബ്ദുള്ളക്കും സംഘത്തിനും എതിരെ കുന്നമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോളജിൽ പൊലീസ് റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു. സ്ഥാപന ഉടമ ബലാത്സംഗം ഉൾപ്പെടെയുള്ള കേസിൽ പ്രതിയാണെന്ന് പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നു.

Story Highlights: kozhikode kunnamangalam international islamic university of prophetic medicine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here