സൗദിയിലെ പ്രവാസികൾ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന്റെ അളവ് കുറഞ്ഞതായി റിപ്പോർട്ട്

സൗദിയിലെ പ്രവാസികൾ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന്റെ അളവ് കുറഞ്ഞതായി റിപ്പോർട്ട്. 9.91 ബില്യൺ റിയാൽ ആണ് സെപ്റ്റംബറിൽ പ്രവാസികൾ നാട്ടിലേക്ക് അയച്ചത്. സൗദിയിലെ പ്രവാസികൾ വിദേശത്തെക്കയച്ച പണത്തിന്റെ അളവ് കഴിഞ്ഞ സെപ്റ്റംബറിൽ 12.57 ശതമാനം കുറഞ്ഞു. 9.91 ബില്യൺ റിയാലാണ് സെപ്റ്റംബറിൽ പ്രവാസികൾ വ്യക്തിപരമായി നാട്ടിലേക്കയച്ചത്.
കഴിഞ്ഞ വർഷം സെപ്തംബറിൽ ഇത് 11.33 ബില്യൺ റിയാൽ ആയിരുന്നു. കഴിഞ്ഞ ഓഗസ്തുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബറിൽ അയച്ച പണം 8 ശതമാനം കുറഞ്ഞു. 10.77 ബില്യൺ റിയാൽ ഓഗസ്തിൽ പ്രവാസികൾ വിദേശത്തേക്ക് അയച്ചിരുന്നു. ഈ വർഷം മൂന്നാം പാദത്തിൽ 31.3 ബില്യൺ റിയാൽ ആണ് വിദേശികൾ വ്യക്തിഗത ആവശ്യങ്ങൾക്കായി അയച്ചുകൊടുത്തത്.
കഴിഞ്ഞ വർഷത്തേക്കാൾ 10 ശതമാനം കുറവ്. ഈ വർഷം ആദ്യത്തെ 9 മാസത്തെ കണക്കെടുക്കുമ്പോൾ പ്രവാസികൾ 93.22 ബില്യൺ റിയാൽ ട്രാൻസ്ഫർ ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 111.42 ബില്യൻ റിയാൽ ആയിരുന്നു.
Story Highlights: Amount of money sent by expatriates in Saudi Arabia has decreased, Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here