Advertisement

പലസ്തീൻ അനുകൂല റാലിയിൽ ലീ​ഗ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷ; പി മോഹനൻ ട്വന്റിഫോറിനോട്

November 3, 2023
Google News 2 minutes Read
Muslim League expected to participate in CPIM Palestine rally P Mohanan

സിപിഐഎമ്മിന്റെ പലസ്തീൻ അനുകൂല റാലിയിലേക്ക് ലീ​ഗിനെ ക്ഷണിച്ചതിൽ പ്രതികരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. ലീഗ് സിപിഐഎം റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് പി മോഹനൻ ട്വന്റിഫോറിനോട് പറഞ്ഞു.

റാലിയിലേക്കുള്ള ക്ഷണത്തിൽ പോസിറ്റീവായാണ് ലീ​ഗ് പ്രതികരിച്ചത്. പി എം എ സലാമും തുറന്ന മനസോടെ പ്രതികരിക്കുകയുണ്ടായി. കോൺഗ്രസ് പലസ്തീൻ വിരുദ്ധ നിലപാടിൽ ആണെന്ന് ശശി തരൂരിന്റെ വാക്കുകളിലൂടെ വ്യക്തമായി. ആര്യാടന്റെ പലസ്തീൻ ഐക്യ ദാർഢ്യ റാലിക്കു കെപിസിസി വിലക്കു ഏർപ്പെടുത്തിയത് പലസ്തീൻ വിരുദ്ധ നിലപാടിന്റെ തെളിവാണ്. വിഷയത്തിൽ കോൺ​ഗ്രസിനകത്ത് നിന്നും പ്രതിഷേധമുയരും. സിപിഐഎം റാലിയിൽ കോൺഗ്രസ്‌കാരും എത്തും. റാലിയിലേക്ക് ആര്യാടൻ ഷൗക്കത്തിനെ ക്ഷണിക്കുന്ന കാര്യം നിലപാട് നോക്കി തീരുമാനിക്കുമെന്നും പി മോഹനൻ പറഞ്ഞു.

സിപിഐഎമ്മിന്റെ ക്ഷണം ലഭിച്ചിട്ടുണ്ടെന്നും വിഷയം പാർട്ടി ചർച്ച ചെയ്യുമെന്നും ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറ‍ഞ്ഞു. പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കണോയെന്ന് നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം ട്വന്റഫോറിനോട് പറഞ്ഞു.

പലസ്തീൻ വിഷയത്തിൽ ആരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീ​ഗ് നേതാക്കളുടെ നിലപാട്. എന്നാൽ സിപിഐഎം പരിപാടിയിലേക്ക് പോകാൻ ലീ​ഗ് താത്പര്യം പ്രകടിപ്പിച്ചത് കോൺ​ഗ്രസിനെ പ്രതിരോധത്തിലാക്കുകയാണ്. സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ്‌ ബഷീർ എം പി പറഞ്ഞിരുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു. എന്നാൽ അടുത്ത ജന്മത്തിൽ പട്ടിയാകുന്നതിന് ഇപ്പോഴേ കുരയ്ക്കേണ്ടതുണ്ടോ എന്ന രൂക്ഷപരിഹാസം ഉയർത്തിയാണ് വിഷയത്തോട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചിരുന്നത്.

Story Highlights: Muslim League expected to participate in CPIM Palestine rally P Mohanan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here