‘ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയാകാൻ തയ്യാറാർ’; പ്രിയങ്ക് ഖാർഗെ

കർണാടക മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് പ്രിയങ്ക് ഖാർഗെ. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ സ്ഥാനം ഏറ്റെടുക്കുമെന്ന് സംസ്ഥാന ഐടി മന്ത്രിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് പറഞ്ഞു. മുഖ്യമന്ത്രിയാകുന്നത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടര വർഷത്തിന് ശേഷം നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രിയങ്കിന്റെ പ്രതികരണം. ഹൈക്കമാൻഡാണ് പറയേണ്ടത്, മുഖ്യമന്ത്രിയാകാൻ ആവശ്യപ്പെട്ടാൽ ഉറപ്പായും സ്ഥാനം ഏറ്റെടുക്കും-പ്രിയങ്ക് ഖാർഗെ പറഞ്ഞു. നേതൃമാറ്റത്തെ കുറിച്ച് നേരത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതികരിച്ചിരുന്നു.
“അഞ്ച് വർഷത്തേക്ക് ഞങ്ങളുടെ സർക്കാർ ഉണ്ടാകും…ഞാൻ മുഖ്യമന്ത്രിയാണ്, ഞാൻ തന്നെ തുടരും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് വിജയത്തിന് ശേഷം ഈ വർഷം മെയ് 20 നാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
Story Highlights: ‘ready to be Chief Minister if party high command asks’; Priyank Kharge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here