കേരളീയത്തിന്റെ ഭാഗമായതില്‍ സന്തോഷം’; സാംസ്‌കാരിക മഹോത്സവത്തില്‍ തിളങ്ങി വൊളണ്ടിയര്‍മാര്‍

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘കേരളീയം’ വാരഘോഷം തലസ്ഥാന നഗരിയില്‍ വന്‍ വിജയത്തോടെ തുടരുകയാണ്. നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നാല്‍പ്പതിലധികം വേദികളിലായാണ് കേരളത്തിന്റെ വികസന-സാംസ്‌കാരിക-മഹോത്സവം നടക്കുന്നത്. പുഷ്‌പോത്സവവും പുസ്തകോത്സവുമൊക്കെ കാണുന്നതിനായി ആയിരക്കണക്കിന് ആളുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തലസ്ഥാനത്ത് എത്തിച്ചേരുന്നത്.
വൊളണ്ടിയര്‍ കമ്മിറ്റിയുള്‍പ്പടെ പരിപാടിയുടെ സുഗമമായി നടത്തിപ്പിനായി നിരവധി കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. തലസ്ഥാനത്തെ വിവിധയിടങ്ങളിലായി ഒരുക്കിയിട്ടുള്ള വേദികളിലേക്കായി ആയിരത്തിമുന്നൂറിലധികം വോളണ്ടിയര്‍മാരെയാണ് വോളണ്ടിയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമിച്ചിച്ചുള്ളത്. ട്രാഫിക് ഡ്യൂട്ടിയ്ക്കും സീ-ഡിറ്റ് ലൈവ് സ്ട്രീമിങ്ങിനുമായും വോളണ്ടിയര്‍മാരെ നിയമിച്ചിട്ടുണ്ട്.
കെ. അന്‍സലന്‍ എംഎല്‍എ അധ്യക്ഷനായ വോളണ്ടിയര്‍ കമ്മിറ്റിയുടെ കണ്‍വീണര്‍ ലാന്‍ഡ് റവന്യൂ ജോയന്റ് കമീഷണറായ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് ആണ്. കെ. പദ്മകുമാര്‍ ഐപിഎസ് ആണ് കമ്മിറ്റിയുടെ വൈസ് ചെയര്‍മാന്‍. കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിയുടെ 14 ജില്ലകളില്‍ നിന്നുള്ള ഫെലോസ്, സിവില്‍ ഡിഫന്‍സ്, എന്‍എസ്എസ്, എന്‍സിസി, സന്നദ്ധസേന, ടൂറിസം ക്ലബ്, യുവജനക്ഷേമ ബോര്‍ഡ്, യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍, സര്‍വീസ് സംഘടനകള്‍ തുടങ്ങി എട്ടോളം സംഘടനകളില്‍ നിന്നുള്ള പ്രതിനിധികളാണ് വോളണ്ടിയര്‍മാരായി ചുമതല ഏറ്റിരിക്കുന്നത്.
രാവിലെ എട്ട് മുതല്‍ വൈകിട്ട് പത്ത് മണിവരെ രണ്ട് ഷിഫ്റ്റുകളിലായാണ് വോളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം. ബിരുദവിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രായമായ നിരവധി പേരാണ് വോളണ്ടിയര്‍മാരായിട്ടുള്ളത്. പരിപാടിയുടെ കാര്യക്ഷമമായ നടത്തിപ്പിന് മുതല്‍ക്കൂട്ടായ വോളണ്ടിയര്‍മാര്‍ക്ക് ആവശ്യമായ ഭക്ഷണവും താമസവുമൊക്കെ ഒരുക്കിയിരിക്കുന്നതും വോളണ്ടിയര്‍ കമ്മിറ്റിയാണ്. മികച്ച താമസവും ഭക്ഷണവുമാണ് തങ്ങള്‍ക്കായി കമ്മിറ്റി ഒരുക്കിയതെന്ന് യുവജനക്ഷേമ ബോര്‍ഡില്‍ നിന്നുള്ള അഭിഷേക് എസ് എസ് പറഞ്ഞു.
റീജിയണല്‍ ടെലികോം ട്രെയിനിങ് സെന്റര്‍ (ആര്‍ടിടിസി), കൈമനം, ജൂബിലി ആനിമേഷന്‍ സെന്റര്‍, വെള്ളയമ്പലം ബോബന്‍ റെസിഡന്‍സി, മാഞ്ഞാലിക്കുളം തുടങ്ങി മൂന്നിടത്താണ് വോളണ്ടിയര്‍മാര്‍ക്കുള്ള താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. കനകക്കുന്ന് കൊട്ടാരം, എല്‍എംഎസ്, വനിതാ കോളേജ്, സെന്‍ട്രല്‍ സ്റ്റേഡിയം, പുത്തരിക്കണ്ടം മൈതാനം തുടങ്ങി മുപ്പത്തഞ്ചിലധികം ഇടങ്ങളിലായി ഭക്ഷണവിതരണമുണ്ടാകും. കമ്മിറ്റിയുടെ ഭാഗമായതില്‍ വലിയ സന്തോഷമുണ്ടെന്നും സ്വാദിഷ്ടമായ ഭക്ഷണമുണ്ടെന്നും എന്‍എസ്എസ് വൊളണ്ടിയര്‍മാരായ അഭിലക്ഷ്മിയും ഗോകുലും പറഞ്ഞു.
Story Highlights: Volunteer committee formed Keralayeem programme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here