കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പ് വിവാദം; അട്ടിമറിക്ക് പിന്നില്‍ മന്ത്രി ആര്‍.ബിന്ദുവെന്ന് കെ എസ് യു

തൃശൂര്‍ ശ്രീകേരള വര്‍മ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കെ എസ് യു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് പിന്നില്‍ മന്ത്രി ആര്‍ ബിന്ദുവാണെന്നും മന്ത്രിയുടെ ഫോണ്‍ പരിശോധിക്കണമെന്നും കെ എസ് യു ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടന്ന അന്നും മന്ത്രി ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ പറഞ്ഞു.
കോളജില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് കെ എസ് യുവിന്റെ ആവശ്യം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ തൃശ്ശൂരിലെ സമരപ്പന്തലില്‍ എത്തിച്ച സമരം ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി ഡിസിസി തിങ്കളാഴ്ച കളക്ടറേറ്റിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നാരോപിച്ച് എസ്യു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
Story Highlights: Allegation against Dr R Bindu in Kerala varma college election issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here