കാക്കനാട് വീണ്ടും ഭക്ഷ്യവിഷബാധ; ‘വീട്ടിലെ ഊണ്’ എന്ന ഹോട്ടലിനെതിരെ പരാതി

വീട്ടിലെ ഊണ് എന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവിന് ഭക്ഷ്യവിഷബാധയേറ്റു. കാക്കനാട് പൊയ്യ ചിറകുളത്തിന് സമീപത്തെ ഹോട്ടലിൽ നിന്നാണ് യുവാവ് ഭക്ഷണം കഴിച്ചത്. ഇരുമ്പനം സെസ്സിലെ ജീവനക്കാരൻ അമൽരാജിനാണ് ഭക്ഷ്യവിഷ ബാധയേറ്റത്. യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം കുറച്ചുദിവസങ്ങൾക്ക് മുമ്പ് കാക്കനാട് ലേ ഹയാത്ത് ഹോട്ടലില്‍ നിന്നും ഷവര്‍മ കഴിച്ച ശേഷം കോട്ടയം സ്വദേശി രാഹുല്‍ മരിച്ച സംഭവത്തിന് പിന്നാലെ അതേ ഹോട്ടലിനെതിരേ കൂടുതല്‍ പരാതികള്‍ വന്നിരുന്നു.
ഭക്ഷ്യവിഷബാധ സംഭവത്തിൽ ലെ ഹയാത്ത് ഹോട്ടൽ ഉടമക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
നരഹത്യക്കാണ് കേസ് ചുമത്തിയിരിക്കുന്നത്. മരിച്ച കോട്ടയം സ്വദേശി രാഹുൽ ഡി നായരുടെ വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തത്.
ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് ഒക്ടോബർ 25 നാണ് മരണപ്പെട്ടത്. കോട്ടയം സ്വദേശിയായ രാഹുൽ ഡി നായരെന്ന 24 കാരൻ കാക്കനാട് സെസ്സിലെ ജീവനക്കാരനായിരുന്നു.
Story Highlights: Food poisoning at Kakkanad Hotel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here