Advertisement

രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം; മുഖ്യമന്ത്രി

November 4, 2023
Google News 3 minutes Read
hate propoganda pinarayi vijayan

രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് എല്‍ഡിഎഫ് സർക്കാരിന്‍റെ ലക്ഷ്യമെന്നും അതിന് വലിയ പങ്കാണ് വിജിലന്‍സ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് വിജിലൻസ് ബോധവത്ക്കരണവാരം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.(Kerala is least Corrupt State in Country- Pinarayi Vijayan)

അഴിമതിക്ക് വിരുത് കാട്ടുന്ന ഒറ്റപ്പെട്ട ഉദ്യോഗസ്ഥരുണ്ടെന്നും അവർക്കെതിരെ നടപടി എടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതിയിൽ ചെറുതോ വലുതോ എന്നില്ല, അഴിമതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

അഴിമതി കാണിക്കുന്നർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. അഴിമതിക്ക് കാരണമായ അവസരങ്ങൾ ഇല്ലാതാക്കണം. ഇതിനായാണ് ഓൺലൈൻ സേവനങ്ങൾ. എന്നാൽ അതിലും ചില പഴുതുകൾ ഉണ്ടായേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും കൃത്യമായി നടക്കുന്നതും പ്രധാനമാണ്. വിജിലൻസ് ആ ഭാഗങ്ങളും ശ്രദ്ധിക്കണം. ഉദ്യോഗസ്ഥ സംവിധാനത്തിൽ ഫയലുകൾ വേഗത്തിൽ പൂർത്തിയാക്കണം. അതിൽ കാലതാമസം വരുത്തന്നവരെ കണ്ടെത്തി നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights: Kerala is least Corrupt State in Country- Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here