Advertisement

‘മുസ്ലിംലീഗ് തീരുമാനങ്ങളെടുക്കുന്നത് സ്വന്തം നിലയില്‍; മറ്റ് പാര്‍ട്ടികളുടെ ഉപദേശമനുസരിച്ചല്ല’; പിഎംഎ സലാം

November 4, 2023
Google News 2 minutes Read
Muslim League takes decisions on its own way says PMA Salam

മറ്റ് പാര്‍ട്ടികളുടെ സമ്മര്‍ദവും ഉപദേശവും നോക്കിയല്ല മുസ്ലിം ലീഗ് പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ലീഗിന് സ്വന്തം നിലയില്‍ തീരുമാനമെടുക്കാന്‍ കഴിയും. റാലിയില്‍ പങ്കെടുക്കുന്നതിന് മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും പി എം എ സലാം ട്വന്റിഫോറിനോട് വ്യക്തമാക്കി.

ലസ്തീന്‍ വിഷയത്തില്‍ യുഡിഎഫിനുള്ള ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതില്ലെന്ന സലാമിന്റെ നിലപാട് ശരിയാണെന്ന പ്രതികരണത്തിലാണ് മന്ത്രി എ കെ ശശീന്ദ്രന്‍. കോണ്‍ഗ്രസിന് ലീഗിനെ ഗണ്‍പോയിന്റില്‍ നിര്‍ത്താനാകില്ലെന്നും മന്ത്രി 24നോട് പറഞ്ഞു. ിപിഐമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലിം ലീഗ് പങ്കെടുക്കുന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടാകും. പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ലീഗിനെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ലീഗിനുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. ഇതിനിടെയാണ് പി എം എ സലാമിന്റെ പ്രതികരണം.

ഈ മാസം 11 നാണ് സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കോഴിക്കോട് നടക്കുന്നത്. റാലിയില്‍ പങ്കെടുക്കണമെന്ന അഭിപ്രായം ലീഗില്‍ ശക്തമാണ്. ഇതിന് തുടക്കമിട്ട ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ നിലപാട് ആവര്‍ത്തിക്കുയും ചെയ്തു. സി പി ഐ എം ക്ഷണത്തെ എതിര്‍ത്ത് ലീഗ് നേതാക്കളാരും രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നേരത്തെ സി പി ഐ എം സംഘടിപ്പിച്ച ഏക സിവില്‍ കോഡ് സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചിരുന്നെങ്കിലും ലീഗ് നിരസിച്ചിരുന്നു. യുഡിഎഫില്‍ നിന്ന് കൊണ്ട് പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യം വ്യത്യസ്തമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Read Also: മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതില്‍ മാറ്റമില്ല; തൃശൂർ അതിരൂപതയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്; സുരേഷ് ഗോപി

പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയരാത്തതിലും ലീഗ് മനുഷ്യാവകാശ റാലിയില്‍ ശശി തരൂര്‍ നടത്തിയ വിവാദ പരാമര്‍ശം തിരുത്താത്തതിലും ലീഗിന് അതൃപ്തിയുണ്ട്. കെ സുധാകരന്റെ ‘പട്ടി’ പരാമര്‍ശത്തില്‍ ലീഗ് കടുത്ത അമര്‍ഷത്തിലുമാണ്. മൃഗങ്ങളോട് പ്രതികരിക്കാനില്ലെന്ന പി എം എ സലാമിന്റെ രൂക്ഷമായ പ്രതികരണം ഇതിന്റെ തെളിവായി.അതിനിടെ, റാലിയില്‍ നിന്ന് ലീഗിനെ പിന്തിരിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കെ സുധാകരന്‍ പി കെ കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ചുവെങ്കിലും മയപ്പെട്ടിട്ടില്ല.
സി പി ഐ എം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുമെന്ന് സമസ്ത വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights: Muslim League takes decisions on its own way says PMA Salam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here