‘ഈ ആളുകൾ വലിക്കുന്ന സാധനം എനിക്കും വേണം’; ഹസൻ റാസയെ രൂക്ഷമായി വിമർശിച്ച് വസീം അക്രം

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഐസിസിയും ബിസിസിഐയും പ്രത്യേക ബോളുകള്‍ നല്‍കുന്നുവെന്ന പാക് താരം ഹസന്‍ റാസയുടെ പരാമര്‍ശത്തിൽ രൂക്ഷ വിമർശനവുമായി പാകിസ്താൻ മുൻ ക്യാപ്റ്റനും ഫാസ്റ്റ് ബൗളിംഗ് ഇതിഹാസവുമായ വസീം അക്രം. ഇത്തരം ആളുകൾ വലിക്കുന്ന അതേ വസ്തുക്കൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വസീം അക്രം പരിഹസിച്ചു.
‘കഴിഞ്ഞ രണ്ട് ദിവസമായി ഇതിനെക്കുറിച്ച് വായിക്കുന്നു. ഈ ആളുകൾ വലിക്കുന്ന അതേ സാധനം എനിക്കും വേണം. നല്ല രസമുണ്ടെന്ന് തോന്നുന്നു. ഇവർക്ക് മാനസിക നിയന്ത്രണം നഷ്ടപ്പെട്ടിട്ടുണ്ടാകും. സ്വയം അപമാനിതനാകാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. പക്ഷേ ലോകത്തിന്റെ മുന്നിൽ പാകിസ്താനെ അപമാനിക്കരുത്’- ഹസൻ റാസയുടെ അടിസ്ഥാനരഹിതവും യുക്തിരഹിതവുമായ വാദത്തോട് അക്രം പ്രതികരിച്ചു.
ക്രിക്കറ്റ് മത്സരത്തിന് മുമ്പ് പന്തുകൾ തെരഞ്ഞെടുക്കുന്നതെങ്ങനെയെന്നും അദ്ദേഹം വിവരിച്ചു. വളരെ ലളിതമായൊരു കാര്യമാണിത്. ഒരു മത്സരത്തില്‍ രണ്ട് ടീമുകളും രണ്ട് ഓപ്ഷനുകളായി രണ്ട് പന്താണ് തെരഞ്ഞെടുക്കുന്നത്. അമ്പയര്‍മാരുടെയും മാച്ച് റഫറിയുടെയും മുന്നില്‍ വച്ചാണ് ടീം ക്യാപ്‌റ്റന്മാര്‍ ബോക്സില്‍ നിന്നും ബോളുകള്‍ തെരഞ്ഞെടുക്കുന്നത്.
ഓണ്‍ഫീല്‍ഡ് അമ്പയറാണ് ഈ പന്തുകള്‍ സൂക്ഷിക്കുന്നത്. തുടര്‍ന്ന്, ബാക്കിയുള്ള ബോളുകള്‍ ഡ്രസിങ് റൂമിലേക്ക് തിരികെ കൊണ്ട് പോകും. ഇത്രമാത്രമാണ് ഗ്രൗണ്ടില്‍ നടക്കുന്നത്. മികച്ച രീതിയില്‍ പന്തെറിയാന്‍ സാധിക്കുന്നത് കൊണ്ട് തന്നെയാണ് ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ഓരോ മത്സരത്തിലും നല്ലപോലെ സ്വിങ് ലഭിക്കുന്നത്- വസീം പറഞ്ഞു.
Story Highlights: Wasim Akram slams Hasan Raza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here