Advertisement

തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിച്ചേക്കും

November 5, 2023
Google News 2 minutes Read
thrikakkara shops to be closed from night 11pm

തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിക്കാൻ ആലോചന. രാത്രി 11 മുതൽ പുലർച്ചെ നാലുമണിവരെ കടകൾ അടച്ചിടുന്ന കാര്യമാണ് ആലോചനയിൽ. ( thrikakkara shops to be closed from night 11pm )

രാത്രികാല കടകൾ കേന്ദ്രീകരിച്ച് ലഹരി കച്ചവടം കൂടുന്നതായി നഗരസഭ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം. പരീക്ഷണ അടിസ്ഥാനത്തിൽ ആറുമാസത്തേക്കാണ് കടകൾ അടച്ചിടുന്നത്. നാളെ നഗരസഭ കൗൺസിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിക്കും.

രാത്രികാല കച്ചവടങ്ങൾ ധാരാളമായി നടക്കുന്ന പ്രദേശമാണ് തൃക്കാക്കര. ഭക്ഷ്യശാലകൾ കേന്ദ്രീകരിച്ചാണ് രാത്രികാല കച്ചവടം പൊടിപൊടിക്കുന്നത്. നഗരസഭയുടെ പുതിയ തീരുമാനത്തെ പൊതുജനങ്ങളും വ്യവസായികളും എങ്ങനെ കാണുമെന്നാണ് ഇനി അറിയേണ്ടത്.

Story Highlights: thrikakkara shops to be closed from night 11pm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here