Advertisement

ലോകകപ്പിലെ മോശം പ്രകടനം; ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പിരിച്ചുവിട്ടു

November 6, 2023
Google News 1 minute Read
srilanka sack cricket board world cup

ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പിരിച്ചുവിട്ടു. ശ്രീലങ്കൻ കായിക മന്ത്രാലയമാണ് ക്രിക്കറ്റ് ബോർഡ് പിരിച്ചുവിട്ടത്. പുതിയ അംഗങ്ങളെ തീരുമാനിക്കുന്നതുവരെ പുതിയ ഇടക്കാല കമ്മറ്റിക്ക് ചുമതല നൽകി. ഇന്ന് ബംഗ്ലാദേശിനെതിരായ മത്സരത്തിനു മുന്നോടിയായാണ് നടപടി.

ലോകകപ്പിൽ പൊതുവെ മോശം പ്രകടനമായിരുന്നെങ്കിലും ഇന്ത്യക്കെതിരായ ദയനീയ പ്രകടനമാണ് ബോർഡ് പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്. ഇന്ത്യക്കെതിരെ 55 റൺസിന് തകർന്നടിഞ്ഞ ശ്രീലങ്ക ഏഴ് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് മത്സരങ്ങളിലേ വിജയിച്ചിട്ടുള്ളൂ. ഇതിനു പിന്നാലെ ബോർഡ് സെക്രട്ടറി മോഹൻ ഡി സിൽവ രാജിവച്ചിരുന്നു.

ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻ അർജുന രണതുംഗെയാണ് ഇടക്കാല കമ്മറ്റിയുടെ ചെയർമാൻ. ഏഴംഗ സമിതിയിൽ സുപ്രിം കോടതി മുൻ ജഡ്ജിയും ബോർഡിൻ്റെ മുൻ പ്രസിഡൻ്റും ഉൾപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുയർത്തിയ 358 റൺസിന്റെ വിജയലക്ഷ്യത്തെ മറികടക്കാനിറങ്ങിയ ശ്രീലങ്ക ഇന്ത്യൻ ബൗളേഴ്‌സിന്റെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ 55 റൺസിന് പുറത്തായി. ഇന്ത്യയ്ക്ക് 302 റൺസിന്റെ പടുകൂറ്റൻ ജയമാണ് നേടാനായത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാൻ ഗില്ലിന്റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അർധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തിൽ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 357 റൺസെടുത്തത്.

Story Highlights: srilanka sack cricket board world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here