വയനാട് പേര്യയില്‍ മാവോയിസ്റ്റ്-പൊലീസ് വെടിവെപ്പ്

വയനാട് പേര്യയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവെപ്പ്. വനമേഖലയില്‍ തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. തണ്ടര്‍ബോള്‍ട്ടും പൊലീസും വനമേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം പ്രദേശത്തേക്ക് തിരിച്ചു.
ഇന്ന് തണ്ടർ ബോൾട്ടിന്റെ സഹായത്തോടെ വനമേഖല കേന്ദ്രീകരിച്ച് തെരച്ചിൽ നടന്നുവരികയായിരുന്നു. ഇതിനിടെയിലാണ് വെടിവെപ്പ് ഉണ്ടായിരിക്കുന്നത്. ഇന്ന് മാവോയിസ്റ്റുകൾക്ക് സഹായം നല്കിവന്നിരുന്ന അനീഷ് ബാബുവെന്ന തമ്പി പിടിയിലായിരുന്നു. ഇതിനുപിന്നാലെയാണ് മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ആക്രമണം ഉണ്ടായിരിക്കുന്നത്. വെടിവെപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.
Story Highlights: Maoist-Police shootout in Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here