Advertisement

കേരളീയത്തിന് പ്രതീക്ഷിച്ചതിനും ജനപങ്കാളിത്തം; കേരളം പലയിടത്തും മാതൃകയായി; മുഖ്യമന്ത്രി

November 8, 2023
Google News 1 minute Read
Chief Minister pinarayi vijayan

വൻ ജനപങ്കാളിത്തം കേരളീയം പരിപാടിയിലുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയ സമയത്തിലാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും മികച്ച രീതിയിൽ സംഘടിപ്പിക്കാനായി. രണ്ടാം കേരളീയത്തിന് ഒരുക്കങ്ങൾ തുടങ്ങിയെന്നും ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി വിപുലമായ കമ്മിറ്റിക്ക് ഇന്ന് മന്ത്രിസഭാ യോഗം രൂപം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

മണി ശങ്കർ അയരുടെയും ഒ രാജഗോപാലിന്റെയും സാന്നിധ്യം എടുത്തുപറഞ്ഞ മുഖ്യമന്ത്രി രണ്ടാം കേരളീയത്തിലെങ്കിലും പ്രതിപക്ഷം ബഹിഷ്കരണം നടത്താതെ പങ്കെടുക്കണമെന്നും അഭ്യർത്ഥിച്ചു. ഇപ്പോൾ ബഹിഷ്കരിച്ചു നിൽക്കുന്നവരോട് ബഹിഷ്കരണം അവസാനിപ്പിക്കാൻ മാധ്യമങ്ങൾ ഉപദേശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത കേരളീയം കൂടുതൽ മികവോടെ അവതരിപ്പിക്കും. കേരളം പലയിടത്തും മാതൃകയായി. മാറ്റു നാടുകളിൽ നിന്ന് പങ്കാളിത്തം ഉറപ്പാക്കും. കേരളീയം അനുകരണീയമാവാൻ ഇടയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ദാരിദ്ര്യം തുടച്ചു നീക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിദാരിദ്ര്യനിർമാർജനത്തിൽ പുരോഗതിയുണ്ടായി. 30,658 കൂടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. 47.89% പേരെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: CM Pinarayi Vijayan press meet about Keraleeyam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here