Advertisement

മന്ത്രി ആര്‍ ബിന്ദുവിന് നേരെ കെഎസ് യു പ്രതിഷേധം; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

November 8, 2023
Google News 1 minute Read

മാധ്യമങ്ങളെ കാണുന്നതിനിടെ ഉന്നതവി​ദ്യാഭ്യാസ മന്ത്രിക്ക് നേരെ കെഎസ്‌യു പ്രതിഷേധം. സെക്രട്ടറിയേറ്റ് അനക്‌സ് 2ലേക്ക് പ്രവര്‍ത്തകര്‍ ഇടിച്ചുകയറി. സംസ്ഥാന വൈസ് പ്രസിഡണ്ട് അരുണ്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ആദേശ് സുധര്‍മന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാലോളം പ്രവര്‍ത്തകരാണ് മന്ത്രിയെ ഉപരോധിക്കാന്‍ ശ്രമിച്ചത്. മന്ത്രിയ്ക്ക് ആവശ്യത്തിന് സുരക്ഷയുണ്ടായിരുന്നില്ല.

പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം കെഎസ്‌യു നടത്തുന്നത് സമരാഭാസമാണെന്ന് മന്ത്രി പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ താന്‍ ഇടപെട്ടിട്ടില്ല എന്നും എങ്ങനെ ഇടപെട്ടു എന്ന് തെളിവുസഹിതം പറയട്ടെയെന്നും മന്ത്രി പറഞ്ഞു. ജനാധിപത്യ ബോധത്തോടെ സമരങ്ങളെ കാണാന്‍ കെഎസ്‌യുവിന് സാധിക്കുന്നില്ലെന്ന് മ ന്ത്രി വിമര്‍ശിച്ചു.

കണ്ണട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ പണം ഉപയോഗിച്ച് കണ്ണട വാങ്ങിയിട്ടുണ്ട് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. കണ്ണട വാങ്ങുകയെന്നുള്ളത് നിയമസഭാ സമാജികര്‍ക്കും മന്ത്രിമാര്‍ക്കും നിയമപരായി ചട്ടപ്രകാരം റീഇംപേഴ്‌സ്‌മെന്റ് ചെയ്യുകയെന്നതെന്ന് മന്ത്രി വിശദീകരിച്ചു.

Story Highlights: KSU Protest against Minister R Bindu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here