Advertisement

കേരളവര്‍മ തെരഞ്ഞെടുപ്പ് വിവാദം; മന്ത്രി ആര്‍.ബിന്ദുവിനെതിരെ പരാതി നല്‍കാന്‍ കെഎസ്‌യു

November 8, 2023
Google News 4 minutes Read
KSU to file a complaint against R. Bindu in Kerala varma college election issue

തൃശൂര്‍ കേരളവര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ് വിവാദത്തില്‍ മന്ത്രി ഡോ. ആര്‍. ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കെ.എസ്.യു. മന്ത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് നീക്കം. മന്ത്രി ഇടപെട്ട് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാണ് കെഎസ്യു ആരോപണം.(KSU to file a complaint against R. Bindu in Kerala varma college election issue)

സംസ്ഥാന വ്യാപകമായി വരുംദിവസങ്ങളിലും കൂടുതല്‍ സമര പരിപാടികളിലേക്ക് കടക്കും. കേരളീയം പരിപാടി അവസാനിക്കുന്നതോടെ തലസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉള്‍പ്പെടെ നടത്താനാണ് കെഎസ്യു തീരുമാനം.

Read Also: വയനാട് പേര്യയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകള്‍ പിടിയില്‍

കഴിഞ്ഞദിവസം കെഎസ്യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഗേറ്റ് ചങ്ങലയിട്ടു പൂട്ടാന്‍ ശ്രമിച്ചിരുന്നു. പ്രവര്‍ത്തകരെ പൊലീസ് എത്തിയാണ് അറസ്റ്റ് ചെയ്തു നീക്കിയത്. പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രിയുടെ ഫ്‌ളക്‌സിലും കെ എസ് യു പ്രവര്‍ത്തകര്‍ കരിയോയില്‍ ഒഴിച്ചു.

Story Highlights: KSU to file a complaint against R. Bindu in Kerala varma college election issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here