Advertisement

‘മുയലുകളുടെ ആരാമം’; പ്രൊഫസർ നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തിൽ ഒന്നാമത്

November 8, 2023
Google News 1 minute Read

മനാമ: ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രൊഫസർ നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തിൽ ശ്രേഷ്ഠ യുടെ ബാനറിൽ ജലീലിയോ എഴുതി ഹരീഷ്‌മേനോൻ സംവിധാനം ചെയ്ത “മുയലുകളുടെ ആരാമം” എന്ന നാടകത്തിന് സുപ്രധാന 4 അവാർഡുകൾ നേടി ഒന്നാം സ്ഥാനത്ത് എത്തി.

ഏറ്റവും മികച്ച നാടകം, മികച്ച സംവിധാനം , മികച്ച രചന, മികച്ച രംഗ വിധാനം ( ശ്യാം രാമചന്ദ്രൻ) എന്നിങ്ങനെ 4 അവാർഡുകൾ കരസ്ഥമാക്കി. കഥ കൊണ്ടും വ്യത്യസ്തമായ അവതരണത്തിലൂടേയും നാടക0 വിധികർത്താക്കളുടേയും കാണികളുടെയും ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു നാടകം ആയി മാറി.

Story Highlights: Professor Narendra Prasad Memorial Drama Competition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here