പാലക്കാട് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
പാലക്കാട് നെല്ലിയാമ്പതി കാരപ്പാറയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഒരാഴ്ചയായി പ്രദേശത്ത് തമ്പടിച്ചിരുന്ന കാട്ടാനയാണ് ചരിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന തുടങ്ങി.
ഉച്ചയോടെയാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ഒരാഴ്ചയായി ഈ ആന പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. കാട്ടാന രാത്രിയും പകലും ജനവാസ മേഖലയിലേക്ക് ഇറങ്ങാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ. ആനയുടെ മരണകാരണം വ്യക്തമല്ല. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Story Highlights: Wild Elephant found dead in Palakkad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here