കാക്കനാട് അതിശക്തമായ കാറ്റ്; 25 പോസ്റ്റുകൾ തകർന്നു; ബെവ്‌കോ ഔട്ട്‌ലെറ്റിലെ മദ്യക്കുപ്പികൾ താഴെ വീണു പൊട്ടി

കൊച്ചിയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടം. ഇൻഫോ പാർക്കിന് സമീപം മരം വീണ് 25 ഇലവൻ കെ വി പോസ്റ്റുകൾ തകർന്നു. കാക്കനാട് ബെവ്‌കോ ഔട്ട്‌ലെറ്റിൽ മദ്യക്കുപ്പികൾ കാറ്റടിച്ച് നിലത്തു വീണ് പൊട്ടി. കൊച്ചിയിൽ നേരിയ മഴ ഇപ്പോഴും തുടരുകയാണ്. ( kakkanad strong wind 25 electric posts destroyed )
കൊച്ചിയിൽ ഉച്ചക്ക് രണ്ട് മണിയോടെ ആരംഭിച്ച മഴ വൈകുന്നേരത്തോടെ ശക്തി പ്രാപിച്ചു. അതിശക്തമായ കാറ്റിൽ ഇൻഫോ പാർക്ക് ഫേസ് ടു മുതൽ സബ് സ്റ്റേഷൻ വരെയുള്ള മേഖലയിൽ മരങ്ങൾ ഒടിഞ്ഞു വീണ് 25 ഇലവൻ കെവി പോസ്റ്റുകൾ തകർന്നു. ഫയർ ഫോഴ്‌സ് എത്തി മരങ്ങൾ വെട്ടി മാറ്റിയെങ്കിലും രാത്രി വൈകിയും ഗതാഗത കുരുക്ക് തുടർന്നു. വൈദ്യുതി പൂർണമായും പുനസ്ഥാപിക്കാൻ ഇനിയും സമയമെടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതിശക്തമായ കാറ്റിൽ കാക്കനാട് ബെവ്‌കോ ഔട്ട്‌ലെറ്റിനുള്ളിലെ അലമാരയിൽ നിന്ന് മദ്യക്കുപ്പികൾ താഴെ വീണു പൊട്ടി.
മദ്യം വാങ്ങാനെത്തിയവരും ജീവനക്കാരും പരിക്കുകളില്ലാതെ രക്ഷപെട്ടു. ഔട്‌ലെറ്റില നാശനഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല.
Story Highlights: kakkanad strong wind 25 electric posts destroyed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here