Advertisement

‘ജനങ്ങളിൽ അധികഭാരം അടിച്ചേൽപ്പിക്കില്ല’ : മന്ത്രി ജി.ആർ അനിൽ

November 10, 2023
Google News 2 minutes Read
wont burdenize people says minister gr anil

സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന 13 സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഇടതുമുന്നണി യോഗം അനുമതി നൽകിയതിന് പിന്നാലെ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. ജനങ്ങളിൽ അധികഭാരം അടിച്ചേൽപ്പിക്കില്ലെന്ന് മന്ത്രി ജി.ആർ.അനിൽ പ്രതികരിച്ചു. സപ്ലൈകോയ്ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മന്ത്രി ജി.ആർ.അനിൽ പ്രതികരിച്ചു. വില വർധന എപ്പോൾ നടപ്പാക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ( People will not be overburdened says minister gr anil )

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഇടതുമുന്നണിയുടെ അനുമതി ലഭിക്കുന്നത് ഇന്നാണ്. വില വർധന തീരുമാനിക്കാൻ ഭക്ഷ്യമന്ത്രി ജി.ആർ.അനിലിനെ മുന്നണിയോഗം ചുമതലപ്പെടുത്തി. ഏഴു വർഷത്തിനു ശേഷമാണ് സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിക്കുന്നത്. വില വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന സപ്ലൈകോയുടെ ആവശ്യം മന്ത്രി ജി.ആർ.അനിൽ മുന്നണി യോഗത്തിൽ അവതരിപ്പിച്ചു.

നിലവിൽ സബ്‌സിഡി ഇനത്തിൽ 1500 കോടിയോളം രൂപ സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുണ്ട്. പൊതുവിപണയിൽ വില പലതവണ വർധിച്ചിട്ടും സപ്ലൈകോ പഴയ വിലയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇതു പരിഗണിച്ചാണ് വില വർധനയ്ക്ക് ഇടതുമുന്നണിയോഗം അനുമതി നൽകിയത്.

വ്യാപാരികൾക്ക് 700 കോടി കുടിശിക വരുത്തിയതിനാൽ വ്യാപാരികൾ സപ്ലൈകോയ്ക്ക് നിലവിൽ സാധനങ്ങൾ നൽകുന്നില്ല. ഏഴു വർഷത്തിനുശേഷമുള്ള വില വർധന ജനങ്ങളെ ബാധിക്കും.

Story Highlights: People will not be overburdened says minister gr anil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here