Advertisement

പൊതുവിപണിയിലെ വിലക്കയറ്റം സപ്ലൈകോയിൽ ഉണ്ടാകില്ല; വില വർധന ഉടനെയില്ല; ജി ആർ അനിൽ ട്വന്റിഫോറിനോട്

November 11, 2023
Google News 3 minutes Read

സപ്ലൈകോയിലെ പതിമൂന്നിന അവശ്യസാധനങ്ങളുടെ വിലവര്‍ധനവിന് മറുപടിയുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ ട്വന്റിഫോറിനോട്. പൊതുവിപണിയിലെ വിലക്കയറ്റം സപ്ലൈകോയിൽ ഉണ്ടാകില്ല. വില വർധന ഉടനെയില്ല. മന്ത്രി തലത്തിൽ ചർച്ചകൾ നടത്തും. വില വർധന ജനങളുടെ തലയിൽ അടിച്ചേൽപ്പിക്കുന്ന നിലപാട് ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.(G R Anil Increase in Prices of Essential Commodities in Supplyco)

ഇടത് മുന്നണിയുടെ അംഗീകാരം ലഭിച്ചെങ്കിലും വര്‍ധനവ് എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് ഭക്ഷ്യവകുപ്പ് ഇപ്പോള്‍ പറയുന്നില്ല. പൊതുവിപണിയിലെ സാഹചര്യം കൂടി കണക്കിലെടുത്താകും വിലവര്‍ധനവ്.

സംസ്ഥാന സര്‍ക്കാരും കേന്ദ്രവും ഭക്ഷ്യവകുപ്പിന് കോടികള്‍ നല്‍കാനുണ്ട്. ഇത് യഥാസമയത്ത് ലഭിക്കാത്തത് മൂലം ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് ഭക്ഷ്യവകുപ്പ് നേരിടുന്നത്. ഇക്കാര്യം മന്ത്രി ജി.ആര്‍ അനില്‍ സമ്മതിക്കുന്നു.

Read Also: ഗൃഹാതുരത്വത്തിന്റെ നനുത്ത പച്ചപ്പാണ് കൈതോല മെടഞ്ഞുള്ള പൂക്കൂട| Onam Special

നിലവിലത്തെ സാഹചര്യത്തില്‍ സപ്ലൈകോയിലെ പതിമൂന്നിന അവശ്യസാധനങ്ങള്‍ക്ക് വില കൂട്ടാതെ മുന്നോട്ട് പോകാനില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ഏഴ് വര്‍ഷമായിട്ടും വില വര്‍ധനവില്ലാതെ തുടരുന്ന സപ്ലൈകോയ്ക്ക് അധികകാലം കടം വാങ്ങി മുന്നോട്ട് പോകാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കുന്നു.

ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് സബ്സിഡിയുള്ള സാധനങ്ങളുടെ വിലകൂട്ടാന്‍ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഒരു കിലോ ചെറുപയറിന് 74 രൂപ, ഉഴുന്ന് 66 രൂപ, കടല 43 രൂപ, വന്‍പയര്‍ 45 രൂപ, മുളക് അരക്കിലോ 75 രൂപ, പഞ്ചസാര 22 രൂപ, വെളിച്ചണ്ണ 46 രൂപ, ജയ അരി 25 രൂപ തുവരപരിപ്പ് 65 രൂപ എന്നിങ്ങനെയാണ് സപ്ലൈക്കോയിലെ വില. ഇത് എത്ര കൂട്ടുമെന്നോ, എപ്പോള്‍ കൂട്ടുമെന്നോ ഇപ്പോള്‍ പറയാനാകില്ലെന്ന് കൂടി ഭക്ഷ്യമന്ത്രി പറയുന്നു.

Story Highlights: G R Anil Increase in Prices of Essential Commodities in Supplyco

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here