സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി പിൻവലിച്ച ഒരുകോടി രൂപ ബാങ്കിൽ തിരിച്ചടയ്ക്കാനായില്ല; കണക്കിൽപെടാത്ത പണമെന്ന് ആദായനികുതി വകുപ്പ്
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി പിൻവലിച്ച ഒരുകോടി രൂപ ബാങ്കിൽ തിരിച്ചടയ്ക്കാനായില്ല. പണം കണക്കിൽപെടാത്തത് എന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിൻ്റെ മൊഴി ആദായനികുതി വകുപ്പ് രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെയായിരുന്നു ജില്ലാ കമ്മിറ്റി ഒരു കോടി രൂപ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിൽ നിന്നും പിൻവലിച്ചത്. ഇത് ചട്ടവിരുദ്ധമാണെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. പണം ചെലവാക്കരുതെന്ന് നിർദ്ദേശവും നൽകിയിരുന്നു. പണം തിരിച്ചടക്കാനെത്തിയപ്പോഴാണ് വീണ്ടും ആദായ നികുതി വകുപ്പിന്റെ ഇടപെടൽ. കണക്കിൽപെടാത്ത പണമെന്ന് കണ്ടെത്തിയതോടെ തിരിച്ചടക്കാനായില്ല. പിടിച്ചെടുത്ത പണം ആദായ നികുതി വകുപ്പ് ബാങ്കിൽ സൂക്ഷിച്ചിരിക്കുകയാണ്. ബാങ്കിൽ എത്തിച്ച പണത്തിന്റെ സീരിയൽ നമ്പർ അടക്കം പരിശോധിച്ച ശേഷമായിരിക്കും ആദായ നികുതി വകുപ്പിന്റെ തുടർ നടപടികൾ.
Story Highlights: cpim thrissur 1 cr income tax bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here