Advertisement

കുസാറ്റിൽ കൂട്ടത്തല്ല്; SFI – KSU സംഘര്‍ഷം

November 11, 2023
Google News 2 minutes Read

കൊച്ചി കുസാറ്റില്‍ എസ്എഫ്ഐ – കെഎസ്യു സംഘര്‍ഷം. സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സംഭവം. സംഘർഷം പുലർച്ചെ ഒരുമണിയോടെയാണ്. 14 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കെ എസ് യു കാലുവാരി തോല്‍പ്പിച്ചു എന്ന് എംഎസ്എഫ് ആരോപിച്ചു. കളമശേരി പൊലീസ് ഇടപെട്ടതോടെ സംഘര്‍ഷത്തിന് അയവുവന്നു.(SFI KSU Conflict CUSAT)

Read Also: പൊതുവിപണിയിലെ വിലക്കയറ്റം സപ്ലൈകോയിൽ ഉണ്ടാകില്ല; വില വർധന ഉടനെയില്ല; ജി ആർ അനിൽ ട്വന്റിഫോറിനോട്

അതേസമയം തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സമ്പൂര്‍ണ്ണ വിജയം കൈവരിച്ചിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ എംഎസ്എഫ് കെ എസ് യുവുമായുള്ള മുന്നണി ബന്ധം അവസാനിപ്പിച്ചു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്ന് എംഎസ്എഫ് എറണാകുളം ജില്ലാ കമ്മിറ്റി അറിയിച്ചു.

Story Highlights: SFI KSU Conflict CUSAT

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement