‘ക്രമസമാധാന പ്രശ്നമില്ല’;നാമജപഘോഷയാത്രയ്ക്ക് എതിരായ കേസ് സർക്കാർ എഴുതിത്തള്ളി

എന്‍എസ്എസിന്റെ തിരുവനന്തപുരത്തെ നാമജപഘോഷയാത്രക്കെതിരായ കേസ് എഴുതിതള്ളി. മിത്ത് വിവാദത്തെ തുടര്‍ന്ന് എന്‍എസ്എസുമായുണ്ടായ പ്രശ്നം പരിഹരിക്കുന്നതിനായാണ് സര്‍ക്കാര്‍ ഇടപെട്ട് കേസ് അവസാനിപ്പിച്ചത്.(Case Against NSS Procession Dropped)
ഘോഷയാത്രകൊണ്ട് ക്രമസമാധാന പ്രശ്നങ്ങളുണ്ടായില്ലെന്നും എന്‍എസ്എസ് നടത്തിയത് പ്രതിഷേധമായിരുന്നില്ലെന്നും കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്
സ്പീക്കർ എ.എൻ.ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് രണ്ടിന് എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപഘോഷയാത്രയില്‍ കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയായിരുന്നു പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്.
എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ 175 കരയോഗങ്ങളിൽ നിന്നുള്ളവര്‍ പങ്കെടുത്ത ജാഥ,അന്യായമായി സംഘം ചേരലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിരുന്നത്.
Story Highlights: Case Against NSS Procession Dropped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here