‘ദൈവത്തിന് നടുവില്‍ ദാരിദ്ര്യം’; അയോധ്യയിലെ ദീപോത്സവത്തിന് ശേഷം ചിരാതില്‍ നിന്ന് എണ്ണ ശേഖരിച്ച് കുട്ടികള്‍

അയോധ്യയിലെ ദീപോത്സവത്തിന് ശേഷം ചിരാതില്‍ നിന്ന് എണ്ണ ശേഖരിച്ച് കുട്ടികള്‍. ദൈവത്തിന് നടുവില്‍ ദാരിദ്ര്യമെന്ന ക്യാപ്ഷനോടെ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആണ് വിഡിയോ എക്‌സില്‍ പങ്കുവച്ചത്. അയോധ്യ നഗരത്തിലെ 51 ഇടങ്ങളിലായി 22 ലക്ഷത്തിലധികം ദീപങ്ങളാണ് ദീപാവലിയോട് അനുബന്ധിച്ച് തെളിയിച്ചത്. ദീപം തെളിയിക്കാന്‍ ഉപയോഗിച്ച മണ്‍ചിരാതുകളില്‍ നിന്ന് കുട്ടികള്‍ കൂട്ടമായെത്തി വീട്ടിലേക്കുള്ള എണ്ണ ശേഖരിക്കുന്നതാണ് വിഡിയോയിലുള്ളത്.(Children Taking Oil From lamps in Ayodhya After Diwali celebration)
‘ദൈവത്തിന് നടുവില്‍ ദാരിദ്ര്യം… വിളക്കില്‍ നിന്ന് എണ്ണ എടുക്കാന്‍ ദാരിദ്ര്യം ഒരാളെ പ്രേരിപ്പിക്കുന്നിടത്ത് ആഘോഷത്തിന്റെ വെളിച്ചം മങ്ങുന്നു. ഘാട്ടുകള്‍ മാത്രമല്ല, പാവപ്പെട്ടവരുടെ ഓരോ വീടും പ്രകാശിക്കുന്ന ഉത്സവം കൂടി ഉണ്ടാകണം’. അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു.
ദീപാവലിയോടനുബന്ധിച്ച് സംഘടിപ്പിച്ച വിപുലമായ ആഘോഷത്തില്‍ ശനിയാഴ്ചത്തെ സന്ധ്യ അയോധ്യയില്‍ ദീപാങ്കുരമായി. നഗരത്തിലെ 51 ഇടങ്ങളിലായി തെളിഞ്ഞത് 22 ലക്ഷത്തിലധികം ദീപങ്ങളാണ്. അയോദ്ധ്യയിലെ ദീപോത്സവം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയതിനൊപ്പം തന്നെ സ്വന്തം റെക്കോര്‍ഡ് തകര്‍ക്കുകയും ചെയ്തു.
Read Also: ഒരേ സമയം പ്രകാശിച്ചത് 22 ലക്ഷം ദീപങ്ങൾ; അയോധ്യ ദീപോത്സവത്തിന് ലോകറെക്കോഡ്
ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ ലോകറെക്കോഡ് പ്രഖ്യാപനവുമുണ്ടായി. സാംസ്‌കാരികപരിപാടികളും സര്‍ക്കാര്‍ സംഘടിപ്പിച്ചു. 50 രാജ്യങ്ങളില്‍നിന്നുള്ള അതിഥികള്‍ ചടങ്ങിനെത്തി. 2017-ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷമാണ് അയോധ്യയില്‍ ദീപോത്സവം തുടങ്ങിയത്. ഏഴാം പതിപ്പായിരുന്നു ഇക്കൊല്ലത്തേത്.
Story Highlights: Children Taking Oil From lamps in Ayodhya After Diwali celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here