ഊശാന്‍ താടിക്കാരും മറ്റേത്താടിക്കാരുമെന്ന പരാമര്‍ശം: കെ സുരേന്ദ്രന്‍ മതനേതാക്കളെ അധിക്ഷേപിച്ചെന്ന് സിപിഐഎം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം. സിപിഐഎം സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുത്ത മത നേതാക്കളെ വാര്‍ത്താ സമ്മേളനത്തില്‍ അധിക്ഷേപിച്ചെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ വിമര്‍ശിച്ചു.ഊശാന്‍ താടിക്കാരും മറ്റേ താടിക്കാരും അരിപ്പത്തൊപ്പിക്കാരും എന്നും മതനേതാക്കളെ വിശേഷിപ്പിച്ചു എന്ന ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍. മുസ്ലിം വിരുദ്ധത പടര്‍ത്തി സമൂഹത്തില്‍ വര്‍ഗീയ ധ്രൂവീകരണത്തിന് ശ്രമിക്കുന്നത് സുരേന്ദ്രന്‍ രാഷ്ട്രീയ പരിപാടി ആക്കിയെന്നും പി മോഹനന്‍ കുറ്റപ്പെടുത്തി. (CPIM leader P Mohanan against K Surendran)
വായില്‍ത്തോന്നുന്നത് വിളിച്ചുപറയുനേന വര്‍ഗീയവാദിയുടെ ജല്‍പ്പനങ്ങളായി പ്രസ്താവനയെ തള്ളിക്കളയാനാകില്ലെന്ന് പി മോഹനന്‍ പറയുന്നു. പ്രത്യേക മതവിഭാഗത്തെ പരിഹസിക്കുന്നതും അവര്‍ക്കെതിരായി വിദ്വേഷം പരത്തുന്നതുമായ കെ സുരേന്ദ്രന്റെ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്ന് സിപിഐഎം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. വര്‍ഗീയവിദ്വേഷം പരത്തുന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധമുയര്‍ത്തണമെന്ന് ജനാധിപത്യശക്തികളോട് സിപിഐഎം ആവശ്യപ്പെട്ടു.
Read Also: പ്രതീക്ഷയറ്റ പാലസ്തീനിന്‍റെ ബ്രാന്‍ഡ് അംബാസഡർ, ഹന്‍ഡാല എന്ന കാർട്ടൂണ്‍ ചെക്കന്‍
വംശീയ വിദ്വേഷത്തിന്റെ ഉന്മാദം പടര്‍ത്തി ഉന്മാദം പടര്‍ത്തി തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങളെ ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയമാണ് ബിജെപിയുടേതെന്ന് സിപിഐഎം കുറ്റപ്പെടുത്തി. സമൂഹത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയം പടര്‍ത്തുന്നവരെ ജനാധിപത്യശക്തികള്‍ ഒറ്റക്കെട്ടായി ചെറുക്കണമെന്നും സിപിഐഎം പ്രസ്താവനയിലൂടെ പറഞ്ഞു.
Story Highlights: CPIM leader P Mohanan against K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here