ഭിന്നശേഷിക്കാരനോട് ക്രൂരത; ഭിന്നശേഷി ക്ഷേമ കോർപറേഷൻ അനുവദിച്ച മുച്ചക്ര സൈക്കിൾ കൊണ്ട് പോകാനാകാതെ അലച്ചിൽ; ഭക്ഷണത്തിന് പോലും പണമില്ല

ഭിന്നശേഷി ക്ഷേമ കോർപറേഷൻ അനുവദിച്ച മുച്ചക്ര സൈക്കിൾ കൊണ്ട് പോകാനാകാതെ മധ്യവയസ്‌കൻ മൂന്നു ദിവസമായി തലസ്ഥാന നഗരത്തിൽ അലയുന്നു. കൊല്ലം അഞ്ചലിലെ കോട്ടുക്കൽ സ്വദേശി പി.അനിൽകുമാറിനാണ് ഈ ദുരവസ്ഥ. ( differently abled man not able to transport three wheeled cycle to home )
ഒന്നര വർഷം മുമ്പ് അപേക്ഷ നൽകിയതിനെ തുടർന്ന് കഴിഞ്ഞ മാസം 26നാണ് അനിൽ കുമാറിന് സൈക്കിൾ ലഭിച്ചത്. എന്നാൽ കൊല്ലത്തേക്ക് കൊണ്ടു പോകാനാകാത്തതിനെ തുടർന്ന് വഴുതയ്ക്കാട്ടെ മാധ്യമ ഓഫിസിൽ സൈക്കിൾ സൂക്ഷിച്ചു. തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച മടങ്ങിയെത്തി. സൈക്കിൾ ഓടുന്ന അവസ്ഥയിലായിരുന്നില്ല അപ്പോൾ. അനിൽ കുമാറും അദ്ദേഹം കൊണ്ടുവന്ന പണിക്കാരനും ചേർന്നാണ് സൈക്കിൾ അറ്റകുറ്റപണി നടത്തിയത്. പിന്നാലെ അഞ്ചലിലേക്ക് യാത്രയാരംഭിച്ചു.
മൂന്ന് ദിവസം കൊണ്ടെത്തിയത് കേശവദാസപുരത്തിന് സമീപം പാണംവിളയിൽ വരെ അനിൽ കുമാർ എത്തി. എന്നാൽ പരസഹായമില്ലാതെ യാത്ര പ്രതിസന്ധിയിലായിരിക്കുകയാണ്. ഭക്ഷണത്തിന് പോലും പണമില്ലാതെ അനിൽ കുമാർ അന്തിയുറങ്ങുന്നത് തെരുവിലാണ്. ട്രെയിനിൽ കയറ്റി വിട്ടാലും കൊല്ലത്ത് ഇറങ്ങണം. അവിടെ നിന്ന് വീട്ടിലേക്ക് പോകാൻ പിന്നെയും 3000 രൂപ ചെലവാക്കണമെന്ന് അനിൽ കുമാർ പറയുന്നു.
വികലാംഗ പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസമായെന്ന് അനിൽ കുമാർ ട്വന്റിഫോറിനോട് പറയുന്നു. പെൻഷൻ തുക കൃത്യമായി ലഭിച്ചിരുന്നുവെങ്കിൽ മുച്ചക്ര സൈക്കിൾ പെട്ടിയോട്ടോ വിളിച്ചെങ്കിലും താൻ നാട്ടിലെത്തിക്കുമായിരുന്നു എന്ന് അനിൽ കുമാർ പറയുന്നു.
Story Highlights: differently abled man not able to transport three wheeled cycle to home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here