ഗോകുലം കേരള എഫ്‌സി ‘ഒന്നാമന്‍’; നായകന്‍ അലക്‌സ് സാഞ്ചസിന് ഡബിള്‍
ഐലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത രണ്ട് ഗോളിന് ട്രാവു എഫ്‌സിയെ തോല്‍പ്പിച്ചു. നായകന്‍ അലക്‌സ് സാഞ്ചസ് ഇരട്ടഗോള്‍ നേടി. (I-League 2023 Gokulam Kerala bests TRAU)
കൊല്‍ക്കത്ത കല്യാണി സ്റ്റേഡിയത്തിലും ഗോകുലത്തിന്റെ വിജയക്കുതിപ്പ്. പന്തുരുണ്ട് പതിനാലാം സെക്കന്റില്‍ തന്നെ ഗോകുലം ലീഡ് എടുത്തു. നായകന്‍ അലക്‌സ് സാഞ്ചസാണ് ഗോകുലത്തിന് ലീഡ് നല്‍കിയത്. മിനുറ്റുകള്‍ക്കകം ഗോകുലം ലീഡ് ഉയര്‍ത്തി. ട്രാവു എഫ്‌സിയുടെ പിഴവ് മുതലെടുത്ത അലക്‌സ് സാഞ്ചസ് അനായാസം പന്ത് വലയിലെത്തിച്ചു.
Read Also: പ്രതീക്ഷയറ്റ പാലസ്തീനിന്‍റെ ബ്രാന്‍ഡ് അംബാസഡർ, ഹന്‍ഡാല എന്ന കാർട്ടൂണ്‍ ചെക്കന്‍
രണ്ടാംപകുതിയില്‍ ഗോകുലം ഗോള്‍കീപ്പര്‍ ദേവാന്‍ഷ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയത് ഗോകുലത്തിന് തിരിച്ചടിയായി. എന്നാല്‍ ഈ അവസരം മുതലെടുക്കാന്‍ ട്രാവുവിന് കഴിഞ്ഞില്ല. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഗോകുലം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
Story Highlights: I-League 2023 Gokulam Kerala bests TRAU
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here