കോഴിക്കോട് കാണാതായ മധ്യവസ്‌കയെ കൊന്ന് കൊക്കയിൽ തള്ളി

കോഴിക്കോട് കുറ്റിക്കാട്ടുരിൽ നിന്ന് കാണാതായ സൈനബയുടേത് കൊലപാതകം. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി നാടുകാണി ചുരം കൊക്കയിൽ തള്ളി..സ്വർണാഭരണ കവർച്ച ലക്ഷ്യമിട്ടാണ് കൊല നടത്തിയതെന്ന് പ്രതി സമദിൻ്റെ മൊഴി.എഫ്.ഐ.ആറിൻ്റെ പകർപ്പ് ട്വിൻറിഫോറിന്. ( kozhikode missing woman was murdered )
ഈ മാസം 7 നാണ് 57 വയസുകാരി സൈനബയെ കാണാതായത്. തൊട്ടടുത്ത ദിവസം ബന്ധുക്കൾ പൊലിസിൽ പരാതി നൽകുന്നു. സൈബർ സെല്ലിൻ്റെ അന്വേഷണത്തിൽ പ്രതി മലപ്പുറം സ്വദേശി സമദ് കസ്റ്റഡിയിലാകുന്നു. സമദിനെ ചോദ്യം ചെയ്തതിൽ നിന്ന് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞു. സമദും ഗൂഡല്ലൂർ സ്വദേശി സുലൈമാനും ചേർന്ന് സ്വർണാഭരണങ്ങൾ കവരുക എന്ന ലക്ഷ്യത്തോടെ സൈനബയെ കാറിൽ കൊണ്ടു പോകുന്നു. വൈകുന്നേരം അഞ്ചരയോടെ കാറിൽ വച്ച് ഇരുവരും ചേർന്ന് ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപെടുത്തി. രാത്രി നാടുകാണി ചുരത്തിൽ കൊക്കയിൽ മൃതദേഹം തള്ളി. അന്വേഷണ സംഘത്തിനൊപ്പമുണ്ടായിരുന്ന മകൻ സൈനബയുടെ മൃതദേഹം തിരിച്ചറിഞ്ഞു.
കഴിഞ്ഞ ഒന്നര വർഷമായി കുറ്റിക്കാട്ടുരിലെ വാടക വീട്ടിലാണ് സൈനബ താമസിക്കുന്നത് . കൂട്ടുപ്രതി സുലൈമാനെ കണ്ടെത്താനുള്ള അന്വേഷണം പൊലിസ് ഊർജിതമാക്കിയിട്ടുണ്ട്.
Story Highlights: kozhikode missing woman was murdered
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here