Advertisement

ലൈഫ് മിഷന്റെ പണം ലഭിച്ചില്ല; ഗൃഹനാഥൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പണം വേഗത്തിൽ നൽകാൻ നീക്കം

November 13, 2023
Google News 2 minutes Read

ലൈഫ് മിഷനിൽ പണം ലഭിക്കാത്തത് മൂലം ഗൃഹനാഥൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പണം വേഗം നൽകാൻ നീക്കം. ഒല്ലൂർ സ്വദേശി ഗോപിയുടെ മരണത്തിന് പിന്നാലെ പണം വേഗം നൽകാൻ നീക്കം. പദ്ധതി പ്രകാരം ഗോപിക്ക് കിട്ടാനുള്ള 2 ലക്ഷം രൂപ ഉടൻ നൽകാനാണ് ആലോചന. ലൈഫ് മിഷൻ അധികൃതർ ഒമലൂർ പഞ്ചായത്തുമായി ബന്ധപ്പെട്ടു. ഹഡ്‌കോ വായ്പയിലൂടെ പണം ലഭ്യമാക്കാൻ നീക്കം. അടിയന്തര പഞ്ചായത്ത് കമ്മിറ്റി ഉടൻ ചേരും.(lottery salesman Gopi, commits suicide)

ലൈഫ് മിഷന്‍ പദ്ധതിപ്രകാരം അനുവദിച്ച തുക യഥാസമയം കിട്ടാതെ കടക്കെണിണിയിലായെന്ന് കുറിപ്പെഴുതിവച്ചാണ് ഗൃഹനാഥന്‍ ജീവനൊടുക്കിയത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.ലൈഫ് മിഷന്‍ പദ്ധതിയുടെ പണം ലഭിക്കാത്തതാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കുന്നു.

Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്

ലഭിച്ച ആദ്യഗഡുവും കടം വാങ്ങിയ പണവും വിനിയോഗിച്ച് വീടു നിര്‍മാണം പാതി വഴിയിലായി. പഞ്ചായത്തില്‍ നിന്നും പണം ലഭിക്കാതായതോടെ കടം വാങ്ങിയ തുക തിരികെ നല്കാനായില്ല. ഇത് ഗോപിയെ ഏറെ മാനസിക സമ്മര്‍ദത്തിലാക്കിയതായി ബന്ധുക്കള്‍ പറയുന്നു.

ആദ്യ ഗഡുവായി ലഭിച്ച തുക വിനിയോഗിച്ച് വീടിന്റെ അടിത്തറ നിര്‍മിച്ചിരുന്നു. പീന്നീട് പലരില്‍ നിന്നും കടം വാങ്ങി നിര്‍മാണം തുടര്‍ന്നെങ്കിലും പഞ്ചായത്തില്‍ നിന്ന് പണം ലഭിച്ചിരുന്നില്ല. ഇതോടെ കടക്കെണിയിലായ ഗോപി ജീവനൊടുക്കുകയായിരുന്നു.

Story Highlights: lottery salesman Gopi, commits suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here