Advertisement

അമേരിക്കയിൽ പഠിക്കാനെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

November 14, 2023
Google News 2 minutes Read

അമേരിക്കൻ സർവകലാശാലയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധന. 268,923 ലക്ഷം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നുവെന്ന് ഓപ്പൺ ഡോർസ് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 31,954 പേരും ബിരുദ വിദ്യാർത്ഥികളാണെന്നാണ് റിപ്പോർട്ട്. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ പേരും യു.എസ് പ്രധാന ലക്ഷ്യസ്ഥാനമായി കാണുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

അമേരിക്കന്‍ കോളജുകളില്‍ ഇന്ത്യയില്‍ നിന്ന് ഏകദേശം 2.69 ലക്ഷം വിദ്യാര്‍ത്ഥികളാണുള്ളത്. ഇതില്‍ അധികവും ബിരുദ കോഴ്‌സുകള്‍ക്കായി വന്നവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യൻ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 35 ശതമാനം വളര്‍ച്ചയാണ് വന്നിരിക്കുന്നത്. ശാസ്ത്രം, സാങ്കേതികവിദ്യ, ബിസിനസ് എന്നിവ പഠിക്കാനെത്തുന്നവരാണ് ഏറെയും. ചൈനയില്‍ നിന്നും മൂന്ന് ലക്ഷം വിദ്യാര്‍ത്ഥികള്‍ യു.എസില്‍ പഠിക്കുന്നുണ്ട്. എന്നാല്‍ ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷമായി കുറഞ്ഞു വരികയാണ്. ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉടന്‍ മറികടന്നേക്കും.

അതേസമയം ചൈനയ്ക്കും ഇന്ത്യയ്ക്കും ശേഷം യു.എസിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അയക്കുന്ന രാജ്യങ്ങള്‍ ദക്ഷിണ കൊറിയ, കാനഡ, വിയറ്റ്‌നാം, തായ്‌വാന്‍, നൈജീരിയ എന്നിവയാണ്. കഴിഞ്ഞ അധ്യയന വര്‍ഷം ഇന്ത്യ കൂടാതെ ബംഗ്ലാദേശ്, കൊളംബിയ, ഘാന, ഇറ്റലി, നേപ്പാള്‍, പാകിസ്ഥാന്‍, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Story Highlights: India sends record number students to U.S., surpasses China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here