Advertisement

ഒരു കാറിൽ നിന്ന് മറ്റൊരു കാർ ചാർജ് ചെയ്യാം; റേഞ്ച്എക്‌സ്‌ചേഞ്ച് ‌ടെക്നോളജി അവതരിപ്പിച്ച് ലൂസിഡ് മോട്ടോഴ്‌സ്

November 14, 2023
Google News 2 minutes Read

വൈദ്യുത കാറിൽ നിന്ന് മറ്റൊരു വാഹനം ചാർജ് ചെയ്യാവുന്ന സംവിധാനം അവതരിപ്പിച്ച് ലൂസിഡ് മോട്ടോഴ്‌സ്. ലൂസിഡ് കാർ ഉടമകൾക്ക് ഈ സംവിധാനം ഉപയോഗിച്ച് സ്വന്തം വാഹനത്തിൽ നിന്നു മറ്റൊരു വൈദ്യുത കാർ ചാർജ് ചെയ്യാൻ സാധിക്കും. റേഞ്ച്എക്‌സ്‌ചേഞ്ച് എന്ന പേരിലാണ് പുതിയ ‌ടെക്നോളജി അവതരിപ്പിക്കുന്നത്.(Lucid motors RangeXchange brings Vehicle-to-Vehicle charging)

വെഹിക്കിൾ ടു വെഹിക്കിൾ രീതിയിൽ 9.6kW നിരക്കിൽ മറ്റു വാഹനങ്ങൾ ചാർജു ചെയ്യാനാവും. മണിക്കൂറിൽ 60 കിലോമീറ്റർ വരെ ദൂരം ഓടാൻ വേണ്ട ചാർജ് ഈ രീതിയിൽ മറ്റു വാഹനങ്ങൾക്ക് ലഭിക്കും. ഇതിനായി പ്രത്യേകം അഡാപ്റ്റർ കേബിൾ മാത്രം മതിയാകും.

അതേസമയം മറ്റു വൈദ്യുത കാറുകളെ അപേക്ഷിച്ച് ലൂസിഡ് കാറുകളുടെ റേഞ്ച് കൂടുതലാണ്. ലൂസിഡ് എയർ ഡ്രീം എഡിഷൻ ഒരു തവണ ചാർജ് ചെയ്താൽ ശരാശരി 665 കിലോമീറ്റർ വരെ ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദം. ആഡംബര വൈദ്യുത കാറുകളിൽ മൈൽ/kWh അനുപാതം വളരെ മികച്ചതാണ്.

Story Highlights: Lucid motors RangeXchange brings Vehicle-to-Vehicle charging

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here