Advertisement

ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷിച്ചേനെ; സംഘടനയെ മികവോടെ നയിക്കും; രാഹുല്‍ മാങ്കൂട്ടത്തില്‍

November 14, 2023
Google News 2 minutes Read

സംഘടനയെ കൂടുതൽ മികവോടെ ഒറ്റക്കെട്ടായി നയിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. ഫലമറിയാൻ ഉമ്മൻ ചാണ്ടി ഇല്ലാത്തതിൽ വിഷമമുണ്ട്, അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷിച്ചേനെയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റവുമധികം വോട്ടുചെയ്ത സ്ഥാനാർത്ഥി ഞാനാണ് എന്നത് അറിയുന്നതിൽ സന്തോഷം. ‘സുതാര്യമായ തെരെഞ്ഞടുപ്പാണ് നടന്നത്. സംഘടനയെ ഊർജസ്വലമായി മുന്നോട്ട് കൊണ്ടുപോകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പു പോരാട്ടം നേതാക്കൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Read Also: ലോകം എന്തെന്ന് അറിയും മുമ്പേ ആ കുഞ്ഞ് അനുഭവിച്ചത് അങ്ങേയറ്റത്തെ വേദന; ശിശുദിനത്തിലെ ചരിത്ര വിധിയെന്ന് വി ഡി സതീശൻ

221986 വോട്ടുകളാണ് രാഹുൽ നേടിയത്. 168588 വോട്ടുകൾ നേടി അബിൻ വർക്കി രണ്ടാം സ്ഥാനത്തെത്തി. അരിത ബാബുവാണ് മൂന്നാം സ്ഥാനത്ത്. 31930 വോട്ടുകൾ തേടി.അബിൻ, അരിത ബാബു എന്നിവരടക്കം 10 പേർ വൈസ് പ്രസിഡന്റുമാരാകും. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ 7,29,626 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതിൽ 2,16,462 വോട്ടുകൾ അസാധുവായി. തിരഞ്ഞെടുപ്പു നടന്നു രണ്ടുമാസങ്ങൾക്കു ശേഷമാണു ഫലം വരുന്നത്.

Story Highlights: Rahul Mamkootathil Youth Congress President Response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here