Advertisement

ആലുവയില്‍ കൊല്ലപ്പെട്ട കുഞ്ഞിന് നീതി; വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ലെന്ന് ഷെയ്ൻ നി​ഗം

November 14, 2023
Google News 2 minutes Read

ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന അസഫാക് ആലമിന് തൂക്കുകയര്‍. കേരളക്കര ഒന്നാകെ ആവശ്യപ്പെട്ട അല്ലെങ്കിൽ ആ​ഗ്രഹിച്ച വധശിക്ഷ ആണ് പ്രതിയ്ക്ക് ലഭിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേര്‍ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തി. അതിൽ നടൻ ഷെയ്ൻ നി​ഗം കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.(Shane Nigam Response on Aluva Rape Case)

“വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല”, എന്നാണ് ഷെയ്ൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഷെയ്നിന്റെ പ്രതികരണത്തിന് പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി രം​ഗത്തെത്തിയത്. ഗോവിന്ദ ചാമിയെ പോലെ ആക്കല്ലേ വേഗം നടപ്പിലാക്കണം, നിങ്ങൾ ജനങ്ങളുടെ ശബ്ദം ഉയർത്തുകയാണ്, സത്യം, വിധി നടപ്പാക്കി കഴിഞ്ഞാല്‍ ആണ് സന്തോഷിക്കാന്‍ പറ്റുക, തീർച്ചയായും..വധശിക്ഷ മറ്റേതെങ്കിലും ശിക്ഷ നൽകിയിരുന്നുവെങ്കിൽ നിരാശ തരുന്നതായിരുന്നു.

Read Also: കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ് കോടതി വിധി; മുഖ്യമന്ത്രി പിണറായി വിജയൻ

ഈ വിധി അങ്ങേയറ്റം സന്തോഷം നൽകുന്ന വിധി തന്നെ കുറ്റവാളികൾക്ക് ഇതൊരു പാഠമാവട്ടെ നിയമപാലകരെയും കോടതിയെയും നമുക്ക് അഭിനന്ദിക്കാം, നടപ്പിലാക്കുന്ന അന്ന് മാത്രം ഈ വിധിയിൽ ആഹ്‌ളാദംപ്രകടിപ്പിക്കും ..കാരണം ഒന്നുമാവാതെ പോയ അനേകം വിധികൾ നമുക്ക് മുമ്പിലുണ്ട്, ഈ ശിശുദിനത്തിൽ ഇതിലും നല്ല വാർത്തയില്ല, കുഞ്ഞു ദിനത്തിലെ വലിയ നീതി”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു ഏവരും കാത്തിരുന്ന ആലുവ കേസ് വിധി വന്നത്. വധശിക്ഷയ്ക്ക് പുറമെ 5 ജീവപര്യന്തവും വിധിച്ചു. എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് ശിശു ദിനത്തില്‍ മാതൃകാപരമായ ശിക്ഷ വിധിച്ചത്. ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, കുട്ടിയെ ബലാല്‍സംഗം ചെയ്യല്‍, പലതവണയുള്ള ബലാത്സംഗം, പീഡനത്തിടെ ലൈംഗികാവയങ്ങള്‍ക്ക് പരുക്കേല്‍പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ജീവപര്യന്തം.

Story Highlights: Shane Nigam Response on Aluva Rape Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here