Advertisement

ജമ്മു കശ്മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു

November 15, 2023
Google News 2 minutes Read
At least 10 dead as bus falls into deep gorge in Jammu and Kashmir

ജമ്മു കശ്മീരിൽ വൻ വാഹനാപകടം. ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. ഡോഡ ജില്ലയിലെ അസർ ഏരിയയിലെ ട്രംഗലിന് സമീപമാണ് അപകടം. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

കിഷ്ത്വാറിൽ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 250 മീറ്റർ താഴ്ചയിലേക്കാണ് വാഹനം പതിച്ചത്. പരിക്കേറ്റവരെ ദോഡയിലെയും കിഷ്ത്വറിലെയും സർക്കാർ ആശുപത്രികളിലേക്ക് മാറ്റി.

അപകടത്തിൽപ്പെട്ടവരെ ആവശ്യമെങ്കിൽ മറ്റ് ആശുപത്രികളിൽ എത്തിക്കാൻ ഹെലികോപ്റ്റർ സജ്ജീകരിച്ചിട്ടുണ്ട്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ‘അപകടം വേദനാജനകമാണ്. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’- പിഎംഒ ട്വീറ്റ് ചെയ്തു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Story Highlights: At least 10 dead as bus falls into deep gorge in Jammu and Kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here