മാവോയിസ്റ്റുകൾക്കായി ലുക്കൗട്ട് നോട്ടീസ്
വയനാട് പേര്യയിൽ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കർണാടക ചിക്കമംഗളൂരു സ്വദേശികളായ സുന്ദരി, ലത എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്. കണ്ണൂർ സിറ്റി പൊലീസാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
രാവിലെ ഒൻപത് മണിയോടെ മാവോയിസ്റ്റ് വനിതകൾ നഗരത്തിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് തലശ്ശേരിയില്‍ പൊലീസ് പരിശോധന നടത്തി. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, കടൽപ്പാലം, കടൽത്തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലടക്കം പൊലീസ് നിരീക്ഷണവും പരിശോധനയും നടത്തുന്നുണ്ട്.
കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും കൺട്രോൾ റൂമുകളും ജാഗ്രത പാലിക്കാനും ജില്ല പൊലീസ് മേധാവിമാരുടെ നിർദ്ദേശമുണ്ട്. പൊലീസുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റ് സംഘത്തിലെ (കബനിദളം) പ്രവർത്തകരാണ് രക്ഷപ്പെടാൻ ശ്രമിക്കുന്നതെന്നാണ് വിവരം.
Story Highlights: Lookout notice for Maoists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here