യുഎസില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി; ആക്രമണം നടക്കുമ്പോള്‍ യുവതി ഗര്‍ഭിണി

യുഎസിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കോട്ടയം ഉഴവൂര്‍ സ്വദേശി മീരയ്ക്ക് (32) ആണ് കഴിഞ്ഞ ദിവസം ഭര്‍ത്താവ് അമല്‍ റെജിയുടെ വെടിയേറ്റത്. മീരയുടെ വയറ്റിലും താടിയെല്ലിനുമാണു വെടിയേറ്റതെന്നു ബന്ധുക്കള്‍ പറഞ്ഞു. യുവതിയുടെ ആരോഗ്യനിലയില്‍ ശുഭകരമായ പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.(Malayali woman shot by her husband in US undergoes surgery)
മീരയുടെ ആരോഗ്യനില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് ബന്ധുക്കള്‍ക്ക് ആദ്യം ലഭിച്ചിരുന്ന വിവരം. എന്നാല്‍ രക്തസ്രാവത്തിന്റെ ഉറവിടങ്ങളാണു ശസ്ത്രക്രിയയില്‍ പ്രധാനമായും പരിശോധിച്ചതെന്നും ഇപ്പോള്‍ നിയന്ത്രണവിധേയമായെന്നുമാണു ഡോക്ടര്‍മാര്‍ പറയുന്നത്. ശ്വാസകോശത്തിനു ദോഷകരമായ എആര്‍ഡിഎസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്‌ട്രെസ് സിന്‍ഡ്രോം) മീരയ്ക്കു ബാധിച്ചു. ഇതിനുള്ള മരുന്നുകള്‍ നല്‍കിത്തുടങ്ങി.
Read Also: അമേരിക്കയിൽ പഠിക്കാനെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
കഴിഞ്ഞ ദിവസമാണ് മീരയ്ക്ക് ഭര്‍ത്താവ് അമല്‍ റെജിയുടെ വെടിയേറ്റത്. ഗർഭിണിയായ മീരയെ കുടുംബപ്രശ്നങ്ങളെ തുടർന്നു ഭർത്താവ് അമൽ റെജി വെടിവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രതി അമല്‍ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. മീരയുടെ സഹോദരി മീനുവും ഷിക്കാഗോയിലാണ് താമസം. ശസ്ത്രക്രിയ കഴിഞ്ഞ മീരയുടെ ശരീരം മരുന്നുകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിരീക്ഷിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Story Highlights: Malayali woman shot by her husband in US undergoes surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here