‘കേരളം വിട്ടു പുറത്തു പോയിട്ടില്ല ,വിദേശത്താണെന്ന വാര്‍ത്ത കണ്ടു ഞെട്ടി’; മറിയക്കുട്ടിയുടെ മകള്‍ പ്രിന്‍സി

ദേശാഭിമാനിയുടെ വാര്‍ത്ത കണ്ട് ഞെട്ടിയെന്ന് മറിയക്കുട്ടിയുടെ മകള്‍ പ്രിന്‍സി. അടിമാലിയില്‍ ലോട്ടറി വില്‍പന നടത്തുന്ന പ്രിന്‍സി വിദേശത്താണെന്നായിരുന്നു ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. കേരളം വിട്ടു പുറത്തുപോയിട്ടില്ലെന്ന് പ്രിന്‍സി പറയുന്നു. മൂന്നു നാലു വര്‍ഷമായിട്ട് ലോട്ടറി വില്‍പന നടത്തി വരികയാണെന്നും പ്രിന്‍സി പറയുന്നു.
എന്തുകൊണ്ടാണ് വാര്‍ത്ത അങ്ങനെ വന്നതെന്ന് അറിയില്ലെ പ്രിന്‍സി ട്വന്റിഫോറിനോട് പ്രതികരിച്ചു. ലോട്ടറിക്കടയില്‍ എത്തിയ ആളുകള്‍ എന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് വന്നേ എന്നു ചോദിച്ചപ്പോഴാണ് ദേശാഭിമാനിയിലെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതെന്ന് പ്രിന്‍സി പറയുന്നു. മറിയക്കുട്ടിയുടെ പേരില്‍ വാര്‍ത്തയില്‍ പറഞ്ഞപോലെ സ്ഥലവും ഭൂമിയും ഇല്ലെന്നും അമ്മ പറഞ്ഞതെല്ലാം സത്യമാണെന്നും പ്രിന്‍സി പറയുന്നു. മറിയക്കുട്ടി താമസിക്കുന്ന വീട് നശിച്ചിരിക്കുകയാണെന്നും പ്രിന്‍സി പറഞ്ഞു.
അതേസമയം മറിയക്കുട്ടിയ്‌ക്കെതിരെ വാര്‍ത്ത നല്‍കിയതില്‍ സിപിഐഎം മുഖപത്രം ഖേദപ്രകടനം നടത്തിയിരുന്നു. തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നാണ് ദേശാഭിമാനിയുടെ വിശദീകരണം. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയും മകള്‍ പ്രിന്‍സി വിദേശത്തുമെന്നായിരുന്നു വാര്‍ത്ത.
പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലിയില്‍ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മറിയക്കുട്ടിക്ക് ഭൂമിയും വീടുമുണ്ടെന്ന പ്രചാരണം വ്യാപകമായത്.
Story Highlights: Mariyakutty’s daughter Princi responds on Deshabhimani news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here