Advertisement

പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് പുതിയ നായകന്മാര്‍; ടി20 ഏകദിന ടീമിനെ ഷഹീന്‍ അഫ്രിദി നയിക്കും

November 15, 2023
Google News 3 minutes Read
Pakistan name Shan Masood and Shaheen Afridi as Test and T20 captains

പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്. പേസര്‍ ഷഹീര്‍ അഫ്രീദി ടി 20 ടീമിനെ നയിക്കും. ഷാന്‍ മസൂദാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍. അതേസമയം ഏകദിന ടീമിന്റെ നായകനെ പ്രഖ്യാപിച്ചിട്ടില്ല.(Pakistan name Shan Masood and Shaheen Afridi as Test and T20 captains)

അല്‍പസമയം മുന്‍പാണ് പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം എല്ലാ ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചത്. ലോകകപ്പ് 2023 ലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ബാബര്‍ സ്ഥാനം രാജി വെച്ചത് . ലോകകപ്പില്‍ പാകിസ്താന്‍ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. 2019 ലാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകനായി ബാബര്‍ തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ എക്‌സ് അകൗണ്ടില്‍ താരം രാജി വെച്ചതിനെ കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു.

Read Also: ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ബാബർ അസം; നയിക്കാനായത് അഭിമാനമെന്ന് താരം

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ ച്ച് താഴ്ചകളുണ്ടായിരുന്നു എന്നും , ടീമിന്റെ ക്യാപ്റ്റന്‍ ആയതില്‍ അഭിമാനമാണെന്നും താരം കുറിച്ചു. മാനേജ്‌മെന്റും താരങ്ങളും തനിക്ക് തന്ന പിന്തുണയെ കുറിച്ചും താരം കുറിച്ചു. പുതിയ ക്യാപറ്റനും ടീമിനും എല്ലാ പിന്തുണയുമുണ്ടാകുമെന്നും ബാബര്‍ പ്രതികരിച്ചു.

Story Highlights: Pakistan name Shan Masood and Shaheen Afridi as Test and T20 captains

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here