Advertisement

‘കുട്ടിക്കാലം മുതൽ കണ്ട സ്വപ്‌നം, കപ്പെടുക്കണം ബോയ്സ്’; വൈകാരിക വിഡിയോയുമായി ഹർദിക് പാണ്ഡ്യ

November 19, 2023
Google News 3 minutes Read

ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശംസകള്‍ നേര്‍ന്ന് ഹര്‍ദിക് പാണ്ഡ്യയുടെ വൈകാരിക വിഡിയോ സന്ദേശം. തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള ടീമിന്റെ പ്രകടനത്തില്‍ അഭിമാനിക്കുന്നതായി പാണ്ഡ്യ പറഞ്ഞു.

‘ബോയ്സ്, ഈ ടീമിനെക്കുറിച്ച് എനിക്ക് കൂടുതൽ അഭിമാനിക്കാതിരിക്കാൻ കഴിയില്ല. നമ്മൾ ഇവിടെ വരെ എത്തിയത് വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. കുട്ടിക്കാലം മുതൽ നമ്മൾ സ്വപ്നം കണ്ട ഒരു മഹത്തായ കാര്യം യാഥാർഥ്യമാക്കുന്നതിൽനിന്ന് നമ്മളിപ്പോൾ ഒരു ചുവട് മാത്രം അകലെയാണ്. കപ്പ് ഉയർത്തുന്നത് നമുക്കുവേണ്ടി മാത്രമല്ല, നമുക്ക് പിറകിലുള്ള ബില്യൺ ജനങ്ങൾക്ക് വേണ്ടികൂടിയാണ്. ഞാൻ പൂർണ സ്നേഹത്തോടെയും പൂർണഹൃദയത്തോടെയും എപ്പോഴും നിങ്ങൾക്കൊപ്പമുണ്ട്. കപ്പ് നമുക്ക് വീട്ടിലേക്ക് കൊണ്ടുവരാം, ജയ് ഹിന്ദ്’, എന്നിങ്ങനെയാണ് പാണ്ഡ്യ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട വിഡിയോയിൽ പറയുന്നത്.

ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ഹാര്‍ദിക് പ്ലെയിങ് ഇലവനില്‍ ഉണ്ടായിരുന്നെങ്കിലും പരുക്കിനെ തുടര്‍ന്ന് പുറത്തായി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇടത് കണങ്കാലിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് താരം ടീമില്‍ നിന്ന് പുറത്തായത്. വിദഗ്ധ പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ താരത്തെ ടീമിൽനിന്ന് ഒഴിവാക്കി ​പ്രസിദ്ധ് കൃഷ്ണയെ ഉൾപ്പെടുത്തിയിരുന്നു.

ഇന്ന് ഉച്ചക്ക് രണ്ടിന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് അഞ്ചുതവണ ചാമ്പ്യന്മാരായ ആസ്ട്രേലിയക്കെതിരായ കലാശക്കളി. കളിച്ച 10 മത്സരങ്ങളും ജയിച്ചാണ് ആതിഥേയരുടെ വരവ്. 2011 ശേഷം വീണ്ടും കിരീടത്തിൽ മുത്തമിടാമെന്ന പ്രതീക്ഷയിലാണ് ടീം. 2003ലെ ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടേറ്റ തോൽവിക്ക് പകരം ​വീട്ടുകയയെന്നത് കൂടി ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.

Story Highlights: Now let’s bring the Cup home: Hardik Pandya in video message for Team India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here