Advertisement

‘കൊടും വംശഹത്യക്കെതിരായ ‘ന്യുജെൻ’ വികാരപ്രകടനം’; മനുഷ്യരുടെ ചോരക്ക് ഒരേനിറമെന്ന ബോദ്ധ്യപ്പെടുത്തലെന്ന് കെ ടി ജലീൽ

November 20, 2023
Google News 3 minutes Read

ലോകകപ്പ് ഫൈനൽ മത്സരവേദിയിൽ ഇന്നലെ ചില നാടകീയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. മത്സരത്തിനിടെ ‘ഫ്രീ പാലസ്‌തീൻ’ എന്ന് രേഖപ്പെടുത്തിയ ടീ ഷർട്ട് ധരിച്ച ഒരാൾ പിച്ചിൽ അതിക്രമിച്ചു കയറി വിരാട് കോലിയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു.(KT Jaleel on Man who Invaded Pitch)

സുരക്ഷാ വീഴ്ചയുടെ പേരിൽ ഇയാളെ ഉടൻ കസ്റ്റഡിയിലെടുത്തു.ഫീൽഡിൽ ഒരുതരത്തിലുള്ള രാഷ്ട്രീയ മുദ്രാവാക്യം പ്രദർശിപ്പിക്കുന്നതിനും ഐസിസി അനുവദിക്കില്ലെന്ന് മാത്രമല്ല കുറ്റകരവുമാണ്.

Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്

ഇപ്പോഴിതാ സംഭവത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ. കെ ടി ജലീൽ എംഎൽഎ. കൊടും വംശഹത്യക്കെതിരായ ‘ന്യുജെൻ’ വികാരപ്രകടനമെന്നാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്.ജോൺ എന്ന ഓസ്ട്രേലിയൻ യുവാവാണ് ഇയാളെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു.

കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്

‘ജോൺ സാമുവൽ എന്ന ഓസ്ട്രേലിയൻ ചെറുപ്പക്കാരൻ കളി കാര്യമാക്കിയ നിമിഷം! മതാതീതവും രാജ്യാതീതവുമായ ഐക്യദാർഢ്യം! മനുഷ്യരുടെ ചോരക്ക് ഒരേനിറമാണെന്ന ബോദ്ധ്യപ്പെടുത്തൽ! അവരുടെ കണ്ണുനീർ തുള്ളികൾക്ക് ഒരേവികാരമാണെന്ന ഓർമ്മപ്പെടുത്തൽ! മനുഷ്യരുടെ നിലവിളികൾക്ക് ഒരേ അർത്ഥമാണെന്ന പ്രഖ്യാപനം! കൊടും വംശഹത്യക്കെതിരായ ‘ന്യുജെൻ’ വികാരപ്രകടനം!’.

പിച്ചിൽ അതിക്രമിച്ച് കയറിയതിന് ജോണിനെ ചന്ദ്ഖേഡ പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. പലസ്തീനിൽ ബോംബിടുന്നത് നിർത്തൂവെന്നും പലസ്തീനെ രക്ഷിക്കൂവെന്നും ഇയാൾ ധരിച്ചിരുന്ന ടീ ഷർട്ടിൽ എഴുതിയിരുന്നു.

Story Highlights: KT Jaleel on Man who Invaded Pitch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here